UPDATES

വിദേശം

ബ്രെക്സിറ്റ് ഡീൽ: സമയം പോകുന്നെന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ‌; മേയ്ക്ക് ഇഷ്ടമുള്ളതെടുത്ത് സ്ഥലം വിടാൻ പറ്റില്ലെന്ന് ഫ്രാൻസ്

ഇരുകൂട്ടരും വിട്ടുവീഴ്ചകൾ ചെയ്യേണ്ടതുണ്ടെന്ന് ലക്സംബർഗ് പ്രധാനമന്ത്രി സേവിയർ ബെറ്റെൽ പറഞ്ഞു.

യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പുറത്തു പോകുന്നതിനു മുൻപ് കരാറുകളുണ്ടാക്കാൻ ആലോചനയുണ്ടെങ്കിലും അതിനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് അംഗരാജ്യങ്ങളുടെ മുന്നറിയിപ്പ്. വടക്കൻ അയർലാൻഡിന്റെ അതിർത്തിയിൽ നികുതിപിരിവ് എങ്ങനെയായിരിക്കണം എന്നതടക്കമുള്ള നിർണായകമായ വിഷയങ്ങളിൽ ഇപ്പോഴും തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.

ഈ വിഷയത്തിൽ ബിബിസി റേഡിയോയോട് സംസാരിക്കവെ മാൾട്ടീസ് പ്രസിഡണ്ട് ജോസഫ് മുസ്കാറ്റ് പറഞ്ഞത് മറ്റൊരു ഹിതപരിശോധന വരികയും ബ്രിട്ടൻ ബ്രെക്സിറ്റിൽ നിന്ന് പിന്മാറണമെന്ന് ഫലം വരികയും ചെയ്യുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നാണ്. ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആന്ദ്രേജ് ബാബിസും ഇതേ അഭിപ്രായമാണ് പറയുന്നത്. ബ്രിട്ടീഷ് ജനത തങ്ങളുടെ മനസ്സ് മാറ്റുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇനിയൊരു റഫറണ്ടത്തിന് യാതൊരു സാധ്യതയുമില്ലെന്ന നിലപാടിലാണ് തെരേസ മേ. നേരത്തെ രാജ്യത്തെ ട്രേഡ് യൂണിയനുകളും പുതിയൊരു റഫറണ്ടത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു. സാമ്പത്തികവ്യവസ്ഥയിലുണ്ടാകാൻ പോകുന്ന അപകടത്തെക്കുറിച്ചുള്ള ചർച്ചകളാണ് മുറുകുന്നത്.

2019 മാർച്ചിൽ ബ്രെക്സിറ്റ് നടപ്പാകും. ഇതിനിടയിൽ ഒരു ഡീൽ ഉറപ്പിക്കുകയാണ് മേയുടെയും യൂറോപ്യൻ യൂണിയന്റെയും ലക്ഷ്യം. നവംബർ മാസത്തിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ വെച്ച് ഒരു ഉടമ്പടിയിലെത്താമെന്ന പ്രതീക്ഷ പൊതുവിലുണ്ട്.

ഇരുകൂട്ടരും വിട്ടുവീഴ്ചകൾ ചെയ്യേണ്ടതുണ്ടെന്ന് ലക്സംബർഗ് പ്രധാനമന്ത്രി സേവിയർ ബെറ്റെൽ പറഞ്ഞു. സമയം കുറച്ചേയുള്ളൂ. ഉടമ്പടിയിലെത്തിയില്ലെങ്കിൽ റിസ്കാണെന്ന നിലപാട് നെതർലാൻഡ്സ് പ്രധാനമന്ത്രി മാർക്ക് റട്ടും പറയുന്നു.

അതെസമയം ബ്രെക്സിറ്റ് ഡീലിൽ യൂറോപ്യൻ യൂണിയനെ വിട്ടുവീഴ്ച ചെയ്യിക്കാനുള്ള തെരേസ മേയുടെ ശ്രമങ്ങള്‍ക്ക് അള്ള് വെക്കാൻ ഫ്രാൻസ് ശ്രമിക്കുന്നുണ്ട്. ഒരു കാരണവശാലും തെരേസ മേക്ക് വഴങ്ങരുതെന്ന പ്രസ്താവനയുമായി ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ രംഗത്തെത്തി. എന്നാൽ തങ്ങൾ പ്രയാസങ്ങളിൽ വീഴണമെന്ന ദുഷ്ടലാക്കാണ് ഇമ്മാനുവലിനെന്ന് ബ്രിട്ടൺ കുറ്റപ്പെടുത്തി. യൂറോപ്യൻ യൂണിയൻ മെമ്പർഷിപ്പിന്റെ തനിക്കിഷ്ടമുള്ള ഘടൃകങ്ങൾ എടുക്കാനുള്ള മേയുടെ ശ്രമങ്ങളെ തടുക്കുന്നതിന് അംഗരാജ്യങ്ങൾ മുൻഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍