UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുകെയില്‍ ഇനി സ്‌കൂള്‍ യൂണിഫോമുകളില്‍ ലിംഗവിവേചനമില്ല.

അഴിമുഖം പ്രതിനിധി

യുകെയില്‍ ഇനി മുതല്‍ ആണ്‍കുട്ടികള്‍ക്ക് സ്‌കര്‍ട്ടും പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും സ്‌കൂള്‍ യൂണിഫോമായി ധരിക്കാം. യുകെയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ‘ജെന്റര്‍ ന്യൂട്രല്‍’ പോളിസിയുടെ ഭാഗമായാണ് പുതിയ തീരുമാനം. 

40 പ്രൈമറി വിദ്യാലയങ്ങള്‍ അടക്കം 80 സ്‌കൂളുകളിലാണ് പുതിയ നിയമം നടപ്പിലാക്കുക. ഒന്നുകില്‍ ഡ്രസ് നിയമങ്ങള്‍ മാറ്റി എഴുതുക അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഏതൊക്കെ വസ്ത്രങ്ങള്‍ ധരിക്കാം എന്ന നിര്‍ദേശം ഒഴിവാക്കുക എന്നതാണ് പുതിയ തീരുമാനം.

ലിംഗ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റ് വിദ്യാര്‍ഥികളെപ്പോലെ പഠിക്കാനും സമൂഹവുമായി ഇടപെടാനുമുള്ള അവകാശം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നിലവിലുള്ള പോളിസികളുടെ അപകടങ്ങളും അത് കാരണം എല്‍ജിബിടി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും ക്യംപൈനര്‍മാര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

‘ട്രാന്‍സ്‌ജെന്ടര്‍ വിഭാഗത്തില്‍ പെട്ട ഒരാള്‍ക്കും തങ്ങള്‍ക്ക് ധരിക്കാന്‍ പ്രയാസമുള്ള വസ്ത്രം ധരിക്കേണ്ടി വരുന്നു എന്ന കാരണത്താല്‍ സന്തോഷം നഷ്ടപ്പെടുകയോ മറ്റ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരികയോ ചെയ്യരുത്. അങ്ങനെ സംഭവിച്ചാല്‍ അത് അവരുടെ മനസ്സിനെ ബാധിക്കുന്നു.ഇത് പിന്നീട് ജീവിതത്തില്‍ മുഴുക്കെ അവരെ ബാധിച്ചേക്കാം’.സര്‍ക്കാര്‍ പ്രധിനിധി പറഞ്ഞു.
ഈ വര്‍ഷം ജനുവരിയില്‍ 170 വര്‍ഷം പഴക്കമുള്ള സ്‌കൂളായ ബ്രിഗ്ട്ടന്‍ സ്‌കൂള്‍ യൂണിഫോം നിയമങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.

പുതിയ നിയമമനുസരിച്ച് രണ്ട് തരം യൂണിഫോം എന്ന നിയമം നിലനില്‍ക്കും.എന്നാല്‍ ആര്‍ക്ക് ഏത് യൂണിഫോം ധരിക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാം.

“ചെറിയൊരു വിഭാഗം ആളുകളാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നത്. യുവത്വത്തെ അവര്‍ ആരാണോ എന്താണോ എന്ന് ശ്രദ്ധിക്കാതെ അര്‍ഹിക്കുന്ന ബഹുമാനം നല്‍കാന്‍ നമുക്കൊക്കെ സാധിക്കണം.അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്ഒ”- സ്‌കൂളിന്റെ പ്രധാനാധ്യാപകനായ റിച്ചാര്‍ഡ് കാരിന്‍സ് പറഞ്ഞു.
ഇങ്ങനെയൊരു നിയമം പ്രാബല്യത്തിലാകുന്നതോടെ ഭിന്നലിംഗ വിദ്യാര്‍ഥികള്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരില്ലെന്ന് അധികൃതര്‍ വിശ്വസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍