UPDATES

യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നയം മലയാളി നേഴ്‌സുമാര്‍ക്ക് കനത്ത തിരിച്ചടിയാവും

ബ്രിട്ടണില്‍ താമസിക്കുന്ന വിദേശികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ഇമിഗ്രേഷന്‍ നയം ദേശീയ ഹെല്‍ക്ക് സര്‍വീസില്‍ (എന്‍എച്ച്എസ്) ജോലി ചെയ്യുന്ന ഇന്ത്യന്‍ നേഴ്‌സുകാര്‍ക്ക് തിരിച്ചടിയാവും. പുതിയ നയം മൂലം ഏകദേശം 7,000 നേഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബ്രിട്ടണില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നേഴ്‌സുമാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇപ്പോള്‍ അവിടെ ജോലി ചെയ്യുന്ന നേഴ്‌സുമാരില്‍ ഏകദേശം 3,365 പേര്‍ 2017 ഓടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇപ്പോഴത്തെ റിക്രൂട്ട്‌മെന്റ് നിലവാരം തുടരുകയാണെങ്കില്‍ 2020 ഓടെ അത് 6,620 നേഴ്‌സുമാരെ പ്രതികൂലമായി ബാധിക്കുമെന്ന് റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗ് പറയുന്നു. ഇവരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. എന്നാല്‍ എന്‍എച്ചഎസ് പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായ മലയാളി നേഴ്‌സുമാരെ നാട്ടിലേക്ക് മടക്കി അയയ്ക്കുന്നത് ബ്രിട്ടണിലെ ആരോഗ്യരംഗത്തെ ത്‌ന്നെ താറുമാറാക്കും എന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

പുതിയ ഇമിഗ്രേഷന്‍ നിയമപ്രകാരം പ്രതിവര്‍ഷം 35000 യൂറോ വരുമാനമുള്ള നേഴ്‌സുമാര്‍ക്ക് മാത്രമേ യുകെയില്‍ തുടരാന്‍ സാധിക്കു. ഇത് ഒരു സീനിയര്‍ നേഴ്‌സിന്റെ ശമ്പള സ്‌കെയിലാണ്. ഈ തലത്തിലാത്തെന്‍ കുറഞ്ഞത് ആറ് വര്‍ഷമെങ്കിലും ജോലി ചെയ്യേണ്ടി വരും.

എന്നാല്‍ പുതിയ ഇമിഗ്രേഷന്‍ നയത്തിനെതിരായ അഭിപ്രായവും ശക്തിപ്പെട്ടിട്ടുണ്ട്. 3,365 നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഇതിനകം തന്നെ യുകെ 20 മില്യണ്‍ യൂറോ ചിലവാക്കിയിട്ടുണ്ടെന്നും പുതിയ നയം മൂലം ഇത് നഷ്ടമാകുമെന്നുമുള്ള വാദങ്ങളും ഉയരുന്നുണ്ട്. ഏതായാലും യുകെയിലെ വിദേശ നേഴ്‌സുമാര്‍ ഭീതിയോടെയാണ് പുതിയ നയത്തെ വീക്ഷിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍