UPDATES

വായിച്ചോ‌

ഒന്നര വയസ്സില്‍ യമനിലേക്ക് തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷുകാരി 32 വര്‍ഷത്തിന് ശേഷം രക്ഷപ്പെട്ടു!

ഇളയ മകളെ യുകെയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള അമ്മയുടെ ശ്രമങ്ങളുടെ ഫലമായിട്ട് സഫിയയ്ക്ക് ഈജിപ്തിലേക്ക് കടക്കാന്‍ കഴിഞ്ഞു.

യമനിലേക്ക് തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷുകാരി 32 വര്‍ഷത്തിന് ശേഷം രാജ്യം വിട്ടു. വെറും 18 മാസം പ്രായമുള്ളപ്പോഴാണ് സഫിയ സലേയെയും അന്ന് അഞ്ചും നാലും വയസുണ്ടായിരുന്ന രണ്ടു സഹോദരിമാര്‍ക്കൊപ്പം അവരുടെ അച്ഛന്‍ 1986-ല്‍ യമനിലേക്ക് തട്ടിക്കൊണ്ടുപോയത്.

സഫിയയുടെ അമ്മ, കാര്‍ഡിഫില്‍ നിന്നുള്ള ജാക്കി സലേ 7000 പൗണ്ട് സമാഹരിച്ചപ്പോഴാണ് അച്ഛന്‍ കൊണ്ടുപോയ സഫിയ സലേ യമനില്‍ നിന്നും രക്ഷപ്പെട്ടത്. ഇളയ മകളെ യുകെയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള അമ്മയുടെ ശ്രമങ്ങളുടെ ഫലമായിട്ട് സഫിയയ്ക്ക് ഈജിപ്തിലേക്ക് കടക്കാന്‍ കഴിഞ്ഞു.

യമനിലെ ഹൊദെയ്ദ നഗരത്തിലാണ് വിവാഹിതയായി നാല് കുട്ടികളുള്ള സലേ തന്റെ കുടുംബത്തോടൊപ്പം ദരിദ്രാന്തരീക്ഷത്തില്‍ കഴിഞ്ഞിരുന്നത്. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം കൈക്കലാക്കിയ ഹൂതി വിമതര്‍ക്കെതിരായ ആക്രമണത്തില്‍ സൗദി അറേബ്യയുടെ യുദ്ധവിമാനങ്ങള്‍ നിരന്തരമായി ബോംബാക്രമണം നടത്തി തകര്‍ത്ത നഗരങ്ങളിലൊന്നാണ് ഹൊദെയ്ദ.

സലെയും കുടുംബവും ഇപ്പോള്‍ ഈജിപ്തിലുണ്ടെന്ന് ക്രിസ്മസ് തലേന്നാണ് പ്രചാരണത്തെ പിന്തുണച്ചിരുന്ന വെല്‍ഷ് നിയമസഭാംഗം നീല്‍ മക്വോയ് വെളിപ്പെടുത്തിയത്.

മിസ് ഷെഫാലി എന്ന ആരതി ദാസ്: ഭരതനാട്യവും കഥകും കളിച്ചിരുന്ന കാബറെ നര്‍ത്തകി

‘സഫിയ സലെയും കുടുംബവും യമനില്‍ നിന്നും പുറത്തുവന്ന് ഇപ്പോള്‍ സുരക്ഷിതമായി ഈജിപ്തിലെത്തി,’ അദ്ദേഹം പറഞ്ഞു. ‘അടുത്ത പടി പാസ്‌പോര്‍ട്ട് ലഭിക്കുകയാണ്. ക്രിസ്മസ് തലേന്ന് ജാക്കിക്കും കുടുംബത്തിനും ഇത് നല്ല സമ്മാനമാണ്.’

കൂടുതല്‍ വായനയ്ക്ക്- https://www.walesonline.co.uk/news/wales-news/safia-saleh-yemen-cardiff-safiah-15597189

18 മാസം പ്രായമുള്ളപ്പോൾ യെമനിലേക്ക് തട്ടിക്കൊണ്ടു പോയ മകളെ തേടി അമ്മ നടത്തിയ യാത്ര സഫലമായപ്പോൾ

159 ദിവസം, 14 രാജ്യങ്ങള്‍: പൂനെ സ്വദേശിയായ ഇരുപതുകാരി ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയ ഏഷ്യക്കാരി

കാറ്റില്‍ തിരകള്‍ പോലെ അലയടിച്ച്.. സൂര്യപ്രകാശത്തില്‍ വെട്ടിതിളങ്ങുന്ന മിയാമിയിലെ 27500 സ്വര്‍ണ, വെള്ളി തോരണങ്ങള്‍!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍