UPDATES

യുകെ/അയര്‍ലന്റ്

ആംബർ റുഡ്ഢ് വീണ്ടും കുരുക്കില്‍; യുകെ പൊലീസിലെ വംശീയതയിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ

ബ്രിട്ടനിൽ അധികാരകേന്ദ്രങ്ങളെ ചൂഴ്ന്നു നിൽക്കുന്ന ‘വംശീയസ്ഥാപന’മാണ് ഈ രക്ഷപ്പെടലിന് വഴിയൊരുക്കിയതെന്ന് വിലയിരുത്തലുണ്ടായി.

ബ്രിട്ടിഷ് ആഭ്യന്തരമന്ത്രിയെ വിട്ടൊഴിയാതെ രാഷ്ട്രീയക്കുരുക്കുകൾ. പൊലീസ് കസ്റ്റഡിയിൽ കറുത്ത വർഗ്ഗക്കാരും വംശീയ ന്യൂനപക്ഷങ്ങളും മരണപ്പെടുന്ന സംഭവങ്ങളെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ കടുത്ത ആശങ്ക ഉയർത്തിയതാണ് ആംബർ റുഡ്ഢിനെ ഏറ്റവുമൊടുവിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ബ്രിട്ടിഷ് ആഭ്യന്തരമന്ത്രിയെ വിട്ടൊഴിയാതെ രാഷ്ട്രീയക്കുരുക്കുകൾ. പൊലീസ് കസ്റ്റഡിയിൽ കറുത്ത വർഗ്ഗക്കാരും വംശീയ ന്യൂനപക്ഷങ്ങളും മരണപ്പെടുന്ന സംഭവങ്ങളെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ കടുത്ത ആശങ്ക ഉയർത്തിയതാണ് ആംബർ റുഡ്ഢിനെ ഏറ്റവുമൊടുവിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ബ്രിട്ടനില്‍ പൊലീസ് അടക്കമുള്ള അധികാരസ്ഥാപനങ്ങളിൽ പടർന്നുകയറിയിട്ടുള്ള വംശീയ മനോഭാവത്തിന് പുതിയ തുടർച്ചയായ സംഭവങ്ങൾ ഊർജം നൽകുന്നുണ്ടെന്ന അപകടം ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ വംശീയരായ ആളുകളെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും ക്രിമിനലുകളായി കാണുന്ന പൊലീസിന്റെ മനോഭാവം ഇതിനു തെളിവാണെന്നും ഐക്യരാഷ്ട്രസഭ നിയോഗിച്ച മനുഷ്യാവകാശ സമിതി പറഞ്ഞു.

നേരത്തെ, വിൻഡ്റഷ് തലമുറ എന്നറിയപ്പെടുന്ന, ലാറ്റിനമേരിക്കൻ നാടുകളിൽ നിന്ന് യുകെയിൽ ആറു പതിറ്റാണ്ടു മുമ്പ് എത്തിച്ചേർന്ന കറുത്ത വർഗ്ഗക്കാരെ തിരിച്ചയയ്ക്കാനുള്ള യുകെയുടെ തീരുമാനം ലോകവ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തെരേസ മേയുടെ കുടിയേറ്റ വിരുദ്ധ നയം മൂലം വിവിധ ദേശങ്ങളിൽ നിന്നെത്തി യുകെയില്‍ താമസമാക്കിയവരിൽ പലരും ബുദ്ധിമുട്ടുകയാണ്. ഇവർക്ക് സർക്കാരിന്റെ ആരോഗ്യപദ്ധതികളുടെ ആനുകൂല്യം പോലും കിട്ടാത്ത അവസ്ഥയാണുള്ളത്.

വിൻഡ്റഷ് വിഷയത്തിൽ തന്നെ ആംബർ റുഡ്ഢിന്റെ രാജിക്ക് സമ്മർദ്ദമുണ്ടായിരുന്നു. വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ തലവന്മാർ പോലും യുകെയിലെത്തി ഉന്നതതല ചർച്ചകൾ നടത്തി.

പൊലീസ് കസ്റ്റഡിയിലുള്ള കറുത്ത വർഗ്ഗക്കാരോട് പൊലീസ് പെരുമാറുന്ന രീതി നേരത്തെയും ചര്‍ച്ചയിലിരുന്നതാണ്. 1993ൽ വംശീയാക്രമണത്തിൽ സ്റ്റീഫന്‍ ലോറന്‍സ് എന്ന കൗമാരക്കാരൻ കൊല്ലപ്പെട്ടതിന്റെ ഇരുപത്തഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് ഇത്തരം ചര്‍ച്ചകൾ സമൂഹത്തിൽ സജീവമായിരിക്കുകയാണ്.

സ്റ്റീഫൻ ലോറൻസിന്റെ കേസിൽ കുറ്റവാളികളെ രക്ഷപ്പെടാൻ പൊലീസ് അനുവദിക്കുകയായിരുന്നു. ബ്രിട്ടനിൽ അധികാരകേന്ദ്രങ്ങളെ ചൂഴ്ന്നു നിൽക്കുന്ന ‘വംശീയസ്ഥാപന’മാണ് ഈ രക്ഷപ്പെടലിന് വഴിയൊരുക്കിയതെന്ന് വിലയിരുത്തലുണ്ടായി. ഇതിനു പിന്നാലെയാണ് IPCC എന്ന സ്ഥാപനം രൂപപ്പെട്ടത്. ഇൻഡിപ്പെന്‍ഡന്‍ഡ് കംപ്ലൈന്‍റ്സ് കമ്മീഷൻ എന്ന ഈ സ്ഥാപനം വംശീയമായ പ്രശ്നങ്ങളിൽ വരുന്ന പരാതികൾ പരിശോധിക്കുന്ന സംവിധാനമാണ്.

എന്നിരുന്നാലും കറുത്ത വര്‍ഗ്ഗക്കാർക്കെതിരായ ആക്രമണങ്ങളിൽ കുറവൊന്നും വന്നിട്ടില്ല. ഈ യാഥാര്‍ഥ്യത്തിലേക്ക് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ കുറെക്കൂടി വെളിച്ചം വീശിയിരിക്കുകയാണ്. ഇതിലും വിൻഡ്റഷ് പ്രശ്നത്തിലെന്ന പോലെ അന്തർദ്ദേശീയ തലത്തിൽ ആംബർ റുഡ്ഢ് പ്രതിരോധത്തിലാണ്. പൊലീസ് സംവിധാനത്തെ നിയന്ത്രിച്ചു നിർത്താനുള്ള ആംബറിന്റെ കഴിവാണ് ചോദ്യം ചെയ്യപ്പെടുന്നത്. രാജിസമ്മർദ്ദം ഈ വഴിക്കും വന്നുകൂടിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍