UPDATES

യുകെ/അയര്‍ലന്റ്

‘കുടിയേറ്റക്കാരെ ഭീകരവാദികളാക്കരുത്’; നാടുകടത്തലിനെതിരെ യുകെ എംപിമാരുടെ സമ്മർദ്ദഗ്രൂപ്പ്

അധ്യാപകർ, ഡോക്ടർമാർ, വക്കീലന്മാർ, എൻജിനീയർമാർ, ഐടി വിദഗ്ധർ തുടങ്ങിയവരാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്.

വിദഗ്ധത്തൊഴിലിലേർ‌പ്പെടുന്ന കുടിയേറ്റക്കാരെ ഭാകരവാദികളെ നേരിടാനുദ്ദേശിച്ച് നിർമിക്കപ്പെട്ട നിയമങ്ങളുപയോഗിച്ച് നാടുകടത്തുന്ന യുകെ സർക്കാരിനെതിരെ എംപിമാരുടെ സമ്മർദ്ദഗ്രൂപ്പ്. 20 എംപിമാരും പ്രഭുസഭയിലെ ഒരംഗവും ചേർന്നാണ് സമ്മർദ്ദഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്.

ഇമിഗ്രേഷൻ നിയമത്തില്‍ ഭാകരവാദികളെ നേരിടാനുദ്ദേശിച്ച് ചേർത്തിട്ടുള്ള ചട്ടങ്ങളിലെ ഒരി ഖണ്ഡിക (322(5) -യെടുത്ത് തെറ്റായി വ്യാഖ്യാനിച്ചാണ് കുടിയേറ്റക്കാരെ നാടുകടത്താന്‍ സർക്കാർ ന്യായം കണ്ടെത്തുന്നത്. ദേശീയസുരക്ഷയ്ക്ക് ഭീഷണിയായവരെ നാടുകടത്താൻ‌ വേണ്ടിയുണ്ടാക്കിയ നിയമം യുകെയിലെ വിദഗ്ധത്തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള ഇതര ദേശങ്ങളിലെ പൗരന്മാര്‍ക്കെതിരെ എടുത്തു പ്രയോഗിക്കുകയാണ് സർക്കാർ.

ബ്രിട്ടിഷ് പ്രഭുസഭാംഗമായ ഡിക്ക് തവേൺ ഈ വിഷയത്തിൽ ഒരു പ്രചാരണം സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ക്രൂരമായ രീതിയിലാണ് തെരേസ മോ സർക്കാർ വിദഗ്ധത്തൊഴിലാളികളെ കൈകാര്യം ചെയ്യുന്നതെന്ന് തവേൺ ചൂണ്ടിക്കാട്ടി. ബ്രിട്ടന്റെ വ്യവസായരംഗത്തിന് ആവശ്യമുള്ളവരെയാണ് തെറ്റായ രീതിയിൽ‌ നാടു കടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അധ്യാപകർ, ഡോക്ടർമാർ, വക്കീലന്മാർ, എൻജിനീയർമാർ, ഐടി വിദഗ്ധർ തുടങ്ങിയവരാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഏതാണ്ട് ആയിരം പേരെ നാടുകടത്താനുള്ള നീക്കം ഇതിനകം തുടങ്ങിക്കഴിഞ്ഞു.

ഇവരുടെ ടാക്സ് റിട്ടേണിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നാടുകടത്തലിനുള്ള നീക്കങ്ങൾ സർക്കാർ തുടങ്ങിയത്. എന്നാൽ, മൂന്ന് വ്യത്യസ്ത അപ്പീൽ കോടതികൾ നികുതിരേഖകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ക്രമക്കേടുകളൊന്നും കണ്ടെത്താനായിരുന്നില്ല. ഇതോടെ തെരേസ മേ സർക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയം തന്നെയാണ് ഈ നീക്കങ്ങൾക്കു പിന്നിലെന്ന് വ്യക്തമാകുകയായിരുന്നു.

കോടതികളിൽ ആഭ്യന്തരമന്ത്കരാലയത്തിനെതിരെ നിയമനടപടികൾ തുടങ്ങാനാണ് എംപിമാരുൾപ്പെട്ട സമ്മർദ്ദഗ്രൂപ്പ് തീരുനമാനിച്ചിരിക്കുന്നത്. ഇതിനായി ഇതിനകം 40,000 പൗണ്ട് സ്വരൂപിച്ചു കഴിഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ ആഭ്യന്തരമന്ത്രാലയം ഇമിഗ്രേഷൻ നിയമത്തിലെ 322(5) ഖണ്ഡിക ഉപയോഗിച്ച രീതിയെയാണ് കോടതിയിൽ ചോദ്യം ചെയ്യുക. കേസിനു പോയവരിൽ ഒമ്പതു പേർ അനുകൂലമായ വിധി നേടിയിട്ടുണ്ട്.

ദശകങ്ങളായി യുകെയിൽ‌ താമസിക്കുന്നവരെയാണ് ദയാലേശമില്ലാതെ തെരേസ മേ സർക്കാർ നാടുകടത്തുന്നതെന്ന് എംപിമാർ ചൂണ്ടിക്കാട്ടി. ഇവരിൽ ബ്രിട്ടനിൽ ജനിച്ചവരും ഉൾപ്പെടുന്നുണ്ട്. യുകെ വിടാൻ വെറും 14 ദിവസമാണ് ഇവർക്ക് ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍