UPDATES

യുകെ/അയര്‍ലന്റ്

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളെക്കൂട്ടിയതിന് ജയിലിലായ അൻജെം ചൗധരി മോചിതനായി

ജയിലിൽ നിന്നും പുറത്തുവന്നെങ്കിലും മാധ്യമങ്ങളെ കാണുന്നതിനോ പൊതുപ്രസ്താവന ഇറക്കുന്നതിനോ ചൗധരിക്ക് അനുമതിയില്ല.

അഞ്ചര വർഷത്തെ ജയിൽവാസത്തിനു ശേഷം അൻജെം ചൗധരി മോചിതനായി. തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണയാവശ്യപ്പെട്ട് ഇയാൾ നടത്തിയ നീക്കങ്ങളാണ് അറസ്റ്റിലേക്കും തുടർന്ന് ജയിലിലേക്കും നയിച്ചത്. ഐസിസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു.

വടക്കുകിഴക്കൻ ലണ്ടനിലെ ബെൽമാർഷ് ജയിലിൽ നിന്വന് വെള്ളിയാഴ്ചയാണ് (10-19-2018) 51കാരനായ ചൗധരി മോചിതനായത്.

ജയിലിൽ നിന്നും പുറത്തുവന്നെങ്കിലും മാധ്യമങ്ങളെ കാണുന്നതിനോ പൊതുപ്രസ്താവന ഇറക്കുന്നതിനോ ചൗധരിക്ക് അനുമതിയില്ല. ഇതിനായി അധികൃതർ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഇയാൾ പൂർണമായും പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഇക്കാര്യം ജയിൽമന്ത്രി റോറി സ്റ്റീവർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

അങ്ങേയറ്റം അപകടകാരിയായ ഒരു വ്യക്തിയാണ് ചൗധരിയെന്നും വളരെയധികം ജാഗ്രതയോടെ അയാൾ കൈകാര്യം ചെയ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. പൊലീസും സുരക്ഷാവിഭാഗവും ഇയാളെ നിരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കും.

ചൗധരിയെ ചെറുതാക്കിക്കാണരുതെന്ന് മെട്രോപൊളിറ്റൻ പൊലീസിന്റെ മുൻ അസിസ്റ്റന്റ് കമ്മീഷണർ മാർക്ക് റൗളി പറഞ്ഞു. ചൗധരി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ യുകെയുടെ കൗണ്ടർ ടെററിസം പൊലീസിങ്ങിന്റെ തലപ്പത്തുണ്ടായിരുന്നയാള്‍ കൂടിയാണ് റൗളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍