UPDATES

യുകെ/അയര്‍ലന്റ്

മഴ പെയ്യുമ്പോലെ വെണ്ണീറ് പെയ്യുന്നു; തരിശുനിലത്തിൽ വൻ തീപ്പിടിത്തം

ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സാഡിൽ‌വർത്തിലുള്ള തരിശുനിലത്തിന് തീപ്പിടിച്ചത് അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ആറ് കിലോമീറ്ററിലധികം വിസ്തൃതിയുള്ളതാണ് ഈ തരിശുനിലം. ഞായറാഴ്ച രാത്രി മുതലാണ് തീപ്പിടിത്തം തുടങ്ങിയത്.

ഈ തരിശുനിലത്തിനോട് ചേർന്നുള്ള, തീപ്പിടിത്തം ബാധിക്കാനിടയുള്ള വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിൽ തന്നെ ഈ പ്രവൃത്തികൾ പൂർത്തീകരിക്കപ്പെട്ടു.

മഴ പെയ്യും പോലെയാണ് ചാരം വീണുകൊണ്ടിരുന്നതെന്ന് സമീപവാസികൾ പറയുന്നു. അമ്പതടു ഉയരം വരെ തീജ്വാലകളുയരുന്നത് തങ്ങൾ കണ്ടുവെന്നും ഇവർ പറഞ്ഞു. ഭീതിതമായ സാഹചര്യമാണ് സ്ഥലത്തുള്ളതെന്നും തീ അതിവേഗം തങ്ങൾക്കരികിലേക്ക് വരുന്നത് ഭയപ്പാടുണ്ടാക്കിയെന്നും അവർ വിശദീകരിച്ചു.

ഇതുവരെ ആകെ 50 വീടുകളാണ് ഒഴിപ്പിച്ചത്. ഏതാണ്ട് 150 പേരാണ് ഒഴിപ്പിക്കപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍