UPDATES

യുകെ/അയര്‍ലന്റ്

സോമാലിയൻ യുവാവ് ബ്രിട്ടനിൽ മേയർ; അഭയാർത്ഥി വിരുദ്ധ നയങ്ങളെ അതിജീവിക്കുന്ന ബ്രിട്ടീഷ് ജനാധിപത്യം

“അത്ഭുതം എന്നു തന്നെ പറയണം. എന്റെ കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും തന്നെ ഇത് വിശ്വസിക്കാൻ പറ്റുന്നില്ല” മ

മജീദ് മജീദ് എന്ന സോമാലിയൻ യുവാവ് അഞ്ചാമത്തെ വയസ്സിലാണ് ലണ്ടനിലേക്ക് അഭയാർത്ഥി ആയി വന്നത്. എന്നാൽ ഇപ്പോൾ 28 വയസ്സായപ്പോൾ ഷെഫിൽഡിലെ ലോർഡ് മേയറായി തെരഞ്ഞെടുക്കപ്പെട്ടികരിക്കുകയാണ്. അതും ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ! ഒപ്പം ഗ്രീൻ പാർട്ടിയിൽ നിന്നും ആദ്യമായി ഒരാൾ മേയറാകുന്നു എന്ന സവിശേഷതയുമുണ്ട്.

“അത്ഭുതം എന്നു തന്നെ പറയണം. എന്റെ കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും തന്നെ ഇത് വിശ്വസിക്കാൻ പറ്റുന്നില്ല” മജീദ് യോർക്ക് ഷെയര് പോസ്റ്റിനോട് പ്രതികരിച്ചു.

ഔദ്യോഗിക ജോലിയുടെ ഭാഗമായി മജീദ്, ഷെഫിൽഡിന്റെ പ്രഥമ പൗരൻ എന്ന നിലയിൽ പരിപാടികളിൽ പങ്കെടുക്കും. രണ്ടു കൊല്ലം മുൻപ് ബ്രൂംഹിൽ ഷാരോ വ്യെൽ ഡെപ്യൂട്ടി മേയർ ആയി പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം.

ഇംഗ്ലീഷ് അറിയുമായിരുന്നില്ല മജീദിന്. പെട്ടന്നു തന്നെ ആ ഭാഷ വശമാക്കാൻ അദ്ദേഹത്തിനായി. മജീദ് ഹൾ യുണിവേഴ്സിറ്റിയിൽ യൂണിയൻ പ്രസിഡന്റ് ആയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍