UPDATES

ഓട്ടോമൊബൈല്‍

സുസൂക്കി ആക്സസ് 125 സിബിഎസ് ഘടിപ്പിച്ച പതിപ്പ് വിപണിയിൽ; വില 59,980

മെറ്റാലിക് സിൽവർ എന്ന പുതിയ വർണപദ്ധതി കൂടി ചേർക്കപ്പെട്ടിരിക്കുന്നു ഈ പ്രത്യേക പതിപ്പിൽ.

സുസൂക്കി മോട്ടോർസൈക്കിൾ ഇന്ത്യ ആക്സസ് 125 സ്കൂട്ടറിന്റെ ഒരു പ്രത്യേക പതിപ്പ് വിപണിയിലെത്തിച്ചു. ഈ പതിപ്പില്‍ കമ്പൈൻ‌ഡ് ബ്രേക്കിങ് സിസ്റ്റം ഘടിപ്പിച്ചിച്ചുണ്ട് എന്നതാണ് പ്രധാന പ്രത്യേകത.

59,980 രൂപയാണ് ദില്ലി ഷോറൂം നിരക്ക് പ്രകാരം സിബിഎസ് ഘടിപ്പിച്ച പതിപ്പിന്റെ തുടക്കവില. മറ്റു നിരവധി സവിശേഷതകൾ കൂടി അടങ്ങിയ പ്രത്യേക പതിപ്പിന് 60,580 രൂപ വില വരുന്നുണ്ട്.

മെറ്റാലിക് സിൽവർ എന്ന പുതിയ വർണപദ്ധതി കൂടി ചേർക്കപ്പെട്ടിരിക്കുന്നു ഈ പ്രത്യേക പതിപ്പിൽ. ബീജ് നിറത്തിലുള്ള തുകൽസമാനമായ സീറ്റുകളും ചേർത്തിരിക്കുന്നു.

ബ്ലാക്ക് അലോയ് വീലുകൾ, പിന്നിൽ പുതിയ ഗ്രാബ് റെയില്‍, റൗണ്ട് ക്രോം മിററുകൾ എന്നിവയ്ക്കൊപ്പം പ്രത്യേക പതിപ്പിനെ വേറിട്ട് തിരിച്ചറിയുന്നതിന് ഒരു സ്പെഷ്യൽ ലോഗോയും നൽകിയിരിക്കുന്നു.

124സിസി ശേഷിയുള്ള എൻജിനാണ് സ്കൂട്ടറിലുള്ളത്. ഈ സിംഗിൾ‌‍ സിലിണ്ടർ എൻജിൻ 8.5 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 10.2 എൻഎം ആണ് കുതിരശക്തി.

എന്താണ് കമ്പൈൻഡ് ബ്രേക്കിങ് സിസ്റ്റം?

ലിങ്ക്ഡ് ബ്രേക്കിങ് സിസ്റ്റം എന്നുകൂടി പേരുണ്ട് ഈ സംവിധാനത്തിന്. ഫ്രണ്ട്, റിയർ ബ്രേക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. ഏതെങ്കിലുമൊരു ബ്രേക്ക് ലിവർ അപ്ലേ ചെയ്യുമ്പോൾ മുന്നിലും പിന്നിലുമുള്ള വീലുകളിലെ ബ്രേക്കിങ് സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. രണ്ട് വീലിലും ബ്രേക്കിങ് നടക്കുന്നതിന്റെ തോത് അതാത് സന്ദർ‌ഭങ്ങൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. ഇതൊരു പ്രപ്പോഷണൽ കൺ‌ട്രോൾ വാൽവ് വഴിയാണ് നിശ്ചയിക്കപ്പെടുക. ബ്രേക്കിങ്ങിന്റെ കാര്യക്ഷമത കൂടുന്നു എന്നതാണ് ഫലം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍