UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയ് മല്ല്യയെ ഇംഗ്ലണ്ട് തിരിച്ചയക്കില്ല

അഴിമുഖം പ്രതിനിധി

വിവാദ വ്യവസായി വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് തിരികെ അയക്കാനാകില്ലെന്ന് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിലെ നിയമം അതിന് അനുവദിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് എതിരായ ആരോപണങ്ങളുടെ ഗൗരവം ഇംഗ്ലണ്ട് അംഗീകരിച്ചിട്ടുണ്ട്. 1971-ലെ കുടിയേറ്റ നിയമപ്രകാരം ഒരാള്‍ക്ക് ഇംഗ്ലണ്ടില്‍ തുടരാന്‍ പാസ്‌പോര്‍ട്ടിന്റെ ആവശ്യമില്ല. രാജ്യം വിടുമ്പോഴോ വിസയുടെ കാലാവധി കഴിയുമ്പോഴോ മാത്രമാണ് പാസ് പോര്‍ട്ടിന്റെ ആവശ്യമുദിക്കുന്നത്.

9500 കോടി രൂപയോളം വിവിധ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്ല്യയുടെ പാസ്‌പോര്‍ട്ട് കഴിഞ്ഞമാസമാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. മല്ല്യയെ തിരിച്ചയക്കണമെന്ന് ന്യൂഡല്‍ഹി ലണ്ടനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍