UPDATES

യുകെ/അയര്‍ലന്റ്

ബ്രെക്സിറ്റ് ഡീൽ: തെരേസ മേ ആത്മവിശ്വാസത്തിലെന്ന് റിപ്പോർട്ടുകൾ

നോ-ഡീൽ ബ്രെക്സിറ്റ് നടപ്പാക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നാണ് വ്യാപാര രംഗത്തുള്ളവർ പറയുന്നത്.

യൂറോപ്യൻ യൂണിയനുമായി കരാറൊന്നുമുണ്ടാക്കാതെ ബ്രെക്സിറ്റ് നടപ്പാക്കേണ്ടി വരില്ലെന്ന ആത്മവിശ്വാസത്തിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ എന്ന് റിപ്പോർട്ടുകൾ. അന്തർദ്ദേശീയ വ്യാപാരവുമായി ബന്ധപ്പെട്ട മന്ത്രാലയത്തിൽ സഹമന്ത്രിയായ ലിയാം ഫോക്സ് ഇതിനു വിരുദ്ധമായ പ്രസ്താവനകൾ കഴിഞ്ഞ ദിവസങ്ങൾ ഇറക്കിയിരുന്നു. ഫോക്സ് കരുതുന്നതു പോലെ നടക്കില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത വൃത്തങ്ങൾ കരുതുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ബ്രെക്സിറ്റിനു മുമ്പായി യൂറോപ്യൻ യൂണിയനുമായി നികുതിസമ്പ്രദായം അടക്കമുള്ളവയെ ബാധിക്കുന്ന നിർണായകമായ കരാർ നടപ്പിലാകാതിരിക്കാൻ സാധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ട്. ഇതിനു വിരുദ്ധമായി ബ്രെക്സിറ്റ് നടപ്പാകുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകളും ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്.

നോ-ഡീൽ ബ്രെക്സിറ്റ് നടപ്പാക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നാണ് വ്യാപാര രംഗത്തുള്ളവർ പറയുന്നത്. അതെസമയം, യൂറോപ്യൻ യൂണിയന്റെ പിടിയിൽ നിന്നും പൂർണമായും രക്ഷപ്പെടണമെന്ന യുകെ ജനതയുടെ ആഗ്രഹത്തെയാണ് തെരേസ മേ തള്ളിക്കളയുന്നതെന്ന് വിമർശനങ്ങളുണ്ട്.

കരാറുകളൊന്നുമില്ലാതെ പിരിയാനുള്ള അവസരം സൃഷ്ടിക്കാതിരിക്കാൻ യൂറോപ്യൻ യൂണിയനും യുകെയും ചെയ്യാവുന്നതെല്ലാം ചെയ്യണമെന്ന് യുകെയുടെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ കാർനീ പറഞ്ഞിരുന്നു. നോ ഡീൽ ബ്രെക്സിറ്റ് നടക്കുകയാണെങ്കിൽ അതിനെ നേരിടാൻ രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ എല്ലാത്തരത്തിലും സജ്ജമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ കക്ഷികളും നോ ഡീൽ ബ്രെക്സിറ്റ് തടയാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍