UPDATES

യുകെ/അയര്‍ലന്റ്

വന്നവഴി മറന്നവളെ കെട്ടരുത്; പിന്തിരിയാന്‍ ഇനിയും സമയമുണ്ട്: പ്രിൻസ് രാജകുമാരനോട് പ്രതിശ്രുതവധുവിന്റെ ആങ്ങള

ഒരിക്കൽ വെള്ളമടിച്ച് വാക്കേറ്റമുണ്ടായപ്പോൾ തന്റെ ഗേൾഫ്രണ്ടിന്റെ മണ്ടയ്ക്ക് തോക്ക് ചൂണ്ടുകയുണ്ടായി തോമസ്. അവരെ വീട്ടിൽ നിന്ന് ഓടിക്കുകയായിരുന്നു ലക്ഷ്യം.

തന്റെ സഹോദരിയെ വിവാഹം ചെയ്ത് രാജകുമാരിയാക്കരുതെന്നും പിന്തിരിയാൻ ഇനിയും വൈകിയിട്ടില്ലെന്നും പ്രിൻസ് രാജകുമാരനോട് പ്രതിശ്രുതവധു മീഘൻ മാര്‍ക്കിളിന്റെ അർധസഹോദരൻ തോമസ് മാർക്കിൾ ജൂനിയർ.

രാജകുടുംബത്തിന്റെ വിവാഹചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായിരിക്കും മീഘനെ വിവാഹം ചെയ്യുന്നത് എന്നാണ് തോമസ് മാർക്കിൾ ജൂനിയറിന്റെ അഭിപ്രായം. തന്നെയും തന്റെ കുടുംബത്തെയും മീഘൻ വിവാഹത്തിന് ക്ഷണിച്ചില്ല. പകരം കുറെ ‘അപരിചിതരെ’ ക്ഷണിച്ചിരിക്കുന്നുവെന്നും തോമസ് പറയുന്നു.

സിനിമയിൽ കയറിയതോടെയാണ് മീഘന്റെ സ്വഭാവം മാറിയതെന്നാണ് തോമസ്സിന്റെ അഭിപ്രായം. വലിയ തലക്കനമായി. പ്രിൻസ് രാജകുമാരൻ കെട്ടാൻ പോകുന്നത് ഒരു ബോധവും ധാരണയുമില്ലാത്ത, തലക്കനം മൂത്ത ഒരുത്തിയെയാണ്. രാജകുടുംബത്തിന്റെ പൈതൃകത്തിന്മേൽ ഈ വിവാഹം ഒരു തമാശയായി മാറുമെന്നും തോമസ് മാർക്കിൾ വിശദീകരിച്ചു.

ആരാണ് തോമസ്? എന്താണയാളുടെ പ്രശ്നം?

മീഘൻ മാർക്കിളിന്റെയും തോമസ് മാർക്കിൾ ജൂനിയറിന്റെയും പിതാവ് ഒരാളാണെന്നതാണ് ഇരുവരും തമ്മിലുള്ള ബന്ധം. ചെറിയ പ്രായത്തിൽ ഇരുവരും ലോസ് ആഞ്ജലസിൽ കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 51 വയസ്സുണ്ട് തോമസ് മാർക്കിൾ ജൂനിയറിന്. ഒറിഗോണിലെ ഗ്രാന്റ്സ് പാസ്സിലാണ് തോമസ് ഇപ്പോൾ താമസിക്കുന്നത്. ജനാലകളും വാതിലുകളുമൊക്കെ പിടിപ്പിക്കുന്ന ജോലിയാണ് ചെയ്തുവരുന്നത്.

ഇദ്ദേഹവും പിതാവിനെപ്പോലെ രണ്ട് വിവാഹം കഴിച്ചു. ആദ്യത്തെ ഭാര്യ പറയുന്നതു പ്രകാരം തോമസ് നല്ല കുടിയനാണ്.

ഒരിക്കൽ വെള്ളമടിച്ച് വാക്കേറ്റമുണ്ടായപ്പോൾ തന്റെ ഗേൾഫ്രണ്ടിന്റെ മണ്ടയ്ക്ക് തോക്ക് ചൂണ്ടുകയുണ്ടായി തോമസ്. അവരെ വീട്ടിൽ നിന്ന് ഓടിക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ തോമസ് അറസ്റ്റിലാവുകയും ചെയ്തു.

ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം തോമസ്സിനെ മീഘൻ തന്റെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നതാണ്. ഇതിനു കാരണമായി മീഘനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്, തോമസ്സിന് വായ പൂട്ടിയിരിക്കാന്‍ അറിയില്ല എന്നതാണ്.

തോമസ് മാർക്കിളിന്റെ സ്വന്തം സഹോദരിയായ സാമന്ത ട്വിറ്ററിലൂടെ ഇതിനിടെ രംഗത്തു വന്നിരുന്നു. തോമസ്സിന് മനോരോഗമാണെന്നും ഒരു മനോരോഗി പറയുന്നത് അതേപടി എഴുതി വാർത്തയാക്കുകയാണ് ഡെയ്‌ലി മെയിൽ എന്ന് സാമന്ത തുറന്നടിച്ചു.

കൂടുതല്‍ യു കെ / ഐര്‍ലണ്ട് റിപ്പോര്‍ട്ടുകള്‍ വായിക്കാം: http://www.azhimukham.com/category/uk/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍