UPDATES

യുകെ/അയര്‍ലന്റ്

യുകെയിൽ 95% ഭവനഭേദനക്കേസുകളിലും കുറ്റവാളികൾ നിയമത്തിനു മുമ്പിലെത്തുന്നില്ല!

ഭവനഭേദനക്കേസുകളിൽ കുറ്റവാളികളെ കണ്ടെത്തുന്നത് താരതമ്യേന പ്രയാസങ്ങളും വെല്ലുവിളികളുമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തരമന്ത്രി സാജിദ് ജാവേദിനെ മോട്ടോർസൈക്കിളിലെത്തിയ അക്രമികൾ ആക്രമിച്ച് മൊബൈൽ ഫോണ്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ സംഭവം വിവരിച്ചതിനു പിന്നാലെ തങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ബ്രിട്ടനിലെ ഏറ്റവും വലിയ പൊലീസ് സേനയായ മെട്രോപോളിറ്റൻ പൊലീസ് രംഗത്ത്. കണക്കുകൾ പ്രകാരം 95% ഭവനഭേദനങ്ങളും കൊള്ളകളും അന്വേഷിച്ച് കുറ്റവാളികള്‍ പിടിക്കപ്പെടുന്നില്ലെന്ന റിപ്പോർട്ടുകളും ഇതിനിടയിൽ പറത്തു വന്നു.

മെട്രോപോളിറ്റൻ പൊലീസ് പറയുന്നതു പ്രകാരം വളരെയധികം ഊർജ്ജം ഇത്തരം കേസുകളിൽ അവർ ചെലവഴിക്കുന്നുണ്ട്. എന്നാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഇനിയും കാര്യക്ഷമത കൂട്ടേണ്ടതുണ്ടെന്ന് അവർ സമ്മതിച്ചു.

ഇരുചക്രവാഹനങ്ങളിലെത്തി ആക്രമിച്ച് മോഷണം നടത്തുന്നതും സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും മോഷ്ടിക്കുന്നതുമെല്ലാം വർധിച്ചു വരികയാണ് ബ്രിട്ടനിൽ.

ആഭ്യന്തരമന്ത്രിയായി ചുമതലയേൽക്കുന്നതിനു മുമ്പ് തന്നെ ചിലർ മോട്ടോർസൈക്കിളിലെത്തി ആക്രമിച്ച് മൊബൈൽ ഫോണുമായി കടന്നു കളഞ്ഞെന്നും ഭാഗ്യം കൊണ്ടാണ് അവരിൽ നിന്ന് കുത്തേൽക്കുകയോ അടി കിട്ടുകയോ ചെയ്യാതിരുന്നതെന്നു സാജിദ് ജാവേദ് പറഞ്ഞിരുന്നു. 2017 ഏപ്രിൽ മാസത്തിനും 2018 ഏപ്രിൽ മാസത്തിനുമിടയിൽ 5.5 ശതമാനം ഭവനഭേദനക്കേസുകൾ മാത്രമാണ് തങ്ങള്‍ക്ക് തെളിയിക്കാനും കുറ്റവാളികളെ പിടികൂടാനുമായതെന്ന് സ്കോട്ട്‌ലാൻഡ് യാർഡ് വെളിപ്പെടുത്തി.

ഭവനഭേദനക്കേസുകളിൽ കുറ്റവാളികളെ കണ്ടെത്തുന്നത് താരതമ്യേന പ്രയാസങ്ങളും വെല്ലുവിളികളുമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍