UPDATES

എഡിറ്റര്‍

വിവാഹം കഴിച്ചശേഷം മുങ്ങിയ ചാവക്കാട്ടുകാരനെ തേടി ബ്രിട്ടീഷ് യുവതി

ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് നേരിട്ടുള്ള ബന്ധത്തിലെത്തുകയും വിവാഹം കഴിക്കുകയും ചെയ്തശേഷം ഇംഗ്ലണ്ടില്‍ നിന്നും മുങ്ങുകയും ചെയ്ത ചാവക്കാട്ടുകാരനെ തേടി ബ്രിട്ടീഷുകാരി കേരളത്തിലെത്തി. 33 വയസ്സുള്ള ബ്രിട്ടീഷുകാരിയായ മരിയം ഖാലിഖ് ആണ് ചാവക്കാട്ടുകാരനായ 28-കാരനായ നൗഷാദ് ഹുസൈനെ തേടി എത്തിയത്. 2011-ല്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും യുകെയില്‍ 2013 ഏപ്രിലിലാണ് വിവാഹിതരായത്. എന്നാല്‍ വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിച്ചശേഷം തിരിച്ചെത്താമെന്ന് പറഞ്ഞ് കേരളത്തിലേക്ക് മടങ്ങിയ നൗഷാദ് മരിയത്തിന്റെ ഫോണ്‍ കോളുകള്‍ എടുക്കാതെ ആകുകയും പിന്നീട് ഒരു ആലപ്പുഴക്കാരിയെ വിവാഹം ചെയ്യുകയും ചെയ്തു. നിരന്തര പരിശ്രമത്തിന് ഒടുവില്‍ നൗഷാദിന്റെ ചാവക്കാട്ടുള്ള വീട് കണ്ടെത്തിയ മരിയം കേരളത്തിലെത്തി. അപ്പോഴേക്കും നൗഷാദ് അജ്മാനിലേക്ക് പോയിരുന്നു. വളരെ മോശം പെരുമാറ്റമായിരുന്നു വീട്ടുകാരില്‍ നിന്നും ലഭിച്ചത്. എങ്കിലും മരിയം പിന്‍മാറിയില്ല. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.thenewsminute.com/article/uk-woman-has-spent-last-year-searching-indian-husband-who-ditched-her-35576 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍