UPDATES

യുകെ/അയര്‍ലന്റ്

ഇന്ത്യന്‍ ബാങ്കുകള്‍ അഴിമതി വിവാദത്തില്‍ ഉലയുമ്പോള്‍, യു കെയില്‍ എസ് ബി ഐ അഴിച്ചുപണിയുന്നു

എസ് ബി ഐയുടെ യു കെയിലെ പുതിയ ശാഖകള്‍ യു കെയില്‍ ഉള്ള ഒരു ബാങ്കിടപാട് സ്ഥാപനത്തിന്റെ ഭാഗമായിട്ടായിരിക്കും ഇനിമുതല്‍ പ്രവര്‍ത്തിക്കുക

യു കെയില്‍ എസ് ബി ഐ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വന്‍ പുനസംഘടന നടത്തുകയാണ്. ഏപ്രില്‍ 1 മുതല്‍ അത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുകെ ലിമിറ്റഡ് എന്ന സബ്സിഡിയറി കമ്പനിയായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മൂലധന വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഈ മാറ്റം. എസ് ബി ഐയുടെ യു കെയിലെ പുതിയ ശാഖകള്‍ യു കെയില്‍ ഉള്ള ഒരു ബാങ്കിടപാട് സ്ഥാപനത്തിന്റെ ഭാഗമായിട്ടായിരിക്കും ഇനിമുതല്‍ പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ഇന്ത്യയിലെ എസ് ബി ഐയുടെ വിദേശ ശാഖകള്‍ ആയിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ Prudential Regulation Authority (PRA)-യുടെ നിര്‍ദ്ദേശപ്രകാരം വിദേശ ബാങ്കുകള്‍ യു കെ ശാഖകളെ തങ്ങളുടെ വിദേശ ശാഖകള്‍ എന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പകരം യു കെയിലുള്ള സ്വതന്ത്ര സ്ഥാപനമായി മാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ആദ്യ വിദേശ ബാങ്കാണ് എസ് ബി ഐ. വിദേശ വിപണികളിലെ ചാഞ്ചാട്ടത്തില്‍ നിന്നും ബ്രിട്ടനിലെ നിക്ഷേപകര്‍ക്ക് പരിരക്ഷ നല്‍കാനാണ് ഈ നിര്‍ദേശം നല്കിയത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് ശേഷം ധനകാര്യ മന്ത്രാലയം വിദേശങ്ങളിലെ PSU ഇടപാടുകള്‍ നിരീക്ഷിച്ചു വരികയാണ്. അതേസമയം ഗുപ്ത അഴിമതിക്ക് ശേഷം ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിലെ റിസര്‍വ് ബാങ്ക് ഈ പൊതുമേഖല സ്ഥാപനത്തിനെതിരെ ക്രമക്കേടുകള്‍ വരുത്തിയതിന് 11 ദശലക്ഷം റാന്‍ഡ് പിഴയിട്ടു.

ദൈനംദിന ബാങ്കിങ് സേവനങ്ങളെ നിക്ഷേപ ബാങ്കിങ് ഇടപാടില്‍ നിന്നും വേര്‍തിരിച്ചുനിര്‍ത്താനുള്ള യു കെ സര്‍ക്കാരിന്റെ പുതിയ പരിഷ്കാരം 2008-ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്.

കോടതിയുടെ അനുമതിയെ തുടര്‍ന്ന് Barclays, Barclays Bank UK PLC (BBUKPLC) എന്ന ദൈനംദിന ബാങ്കിങ് ഇടപാട് സ്ഥാപനം തുടങ്ങിക്കൊണ്ട് ഈ നിര്‍ദേശം പാലിച്ചു. Barclays Bank PLC-യില്‍ നിന്നും വ്യത്യസ്തമാണ് ഈ സ്ഥാപനം. രണ്ടും ഒന്നിച്ചാണെങ്കിലും സ്വതന്ത്ര സ്ഥാപനങ്ങളായാണ് പ്രവര്‍ത്തിക്കുക.

ലോര്‍ഡ് മേയര്‍ ഓഫ് സിറ്റി ഓഫ് ലണ്ടന്‍ ചാള്‍സ് ബൌമാന്‍ പറയുന്നു, “1921-ല്‍ സ്ക്വയര്‍ മൈലില്‍ പ്രവര്‍ത്തനം തുടങ്ങിയ എസ് ബി ഐ നഗരത്തിന്റെ വിലപ്പെട്ട പങ്കാളിയാണ്. അവര്‍ ലണ്ടനില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഈ നീക്കം ഇന്ത്യ-യു കെ ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ പ്രതിഫലനമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ബാങ്കുമായി ഞങ്ങളുടെ 100 വര്‍ഷത്തോളമായ ബന്ധം മുന്നോട്ടുകൊണ്ടുപോകാനാകും എന്നും ഞാന്‍ കരുതുന്നു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍