UPDATES

വിദേശം

ഭീതിയില്‍ ലണ്ടന്‍; അഞ്ചിടങ്ങളില്‍ അക്രമണം; ഒരു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 50ല്‍ അധികം കൌമാരക്കാര്‍

നഗരത്തില്‍ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ലണ്ടനില്‍ ജനങ്ങള്‍ പ്രകടനം നടത്തി

ലണ്ടനില്‍ കഴിഞ്ഞ ദിവസമുണ്ടായ 5 വ്യത്യസ്ഥ ആക്രമണങ്ങളില്‍ ആറു പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയോടെയാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ യുവാക്കളെ കത്തികൊണ്ട് ആക്രമിച്ചത്. പരിക്കേറ്റവരില്‍ അഞ്ചുപേരും പ്രായപൂര്‍ത്തിയാവാത്തവരാണ്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുന്നു പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. അതേസമയം നഗരത്തില്‍ തുടര്‍ച്ചയായുണ്ടാവുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി.

ന്യൂഹാമിനു സമീപത്ത് വച്ച് ആക്രമിക്കപ്പെട്ട കൗമാരക്കാരന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപോര്‍ട്ട്. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു ആക്രമണമുണ്ടായത്. അന്നേദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു ആദ്യത്തെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തിലെ ഈസ്റ്റ് ഇന്ത്യ ഡോക്കിന് സമീപത്ത് വച്ച് പതിനഞ്ചുകാരന് നേരെയായിരുന്നു അതിക്രമം. എന്നാല്‍ ഇയാളുടെ പരിക്കു ഗുരുതരമല്ല. തൊട്ടു പിറകെ ബ്രോഡ് വേക്ക് സമീപത്ത് വച്ച് അക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കൗമാരക്കാരനെയും ബന്ധുവിനെയും വൈകീട്ട് ഏഴോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നേരത്തെ കിഴക്കന്‍ ലണ്ടനിലെ മിലി എന്‍ഡില്‍ മുന്നു കൗമാരക്കാര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാളെ പിടികൂടിയിരുന്നു. ഇതില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സൗത്ത് ലണ്ടനിലെ ഹെണ്‍ ഹില്‍സിലായിരുന്നു അഞ്ചാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. രാത്രി പത്തുമണിയോടെ നടന്ന അക്രമത്തില്‍ പരിക്കേറ്റ 40 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ലൂട്ടണില്‍ രാത്രി വൈകിയുണ്ടായ വെടിവെയ്പ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം അക്രമസംഭവങ്ങളുടെ പേരില്‍ പിടിയിലായ ആരുടെയും അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ച് വരികയാണെന്നാണ് പോലിസിന്റെ പ്രതികരണം.

നഗരത്തില്‍ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ലണ്ടനില്‍ ജനങ്ങള്‍ പ്രകടനം നടത്തി. വിവിധ മത നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നഗരത്തില്‍ കൗമാരക്കാര്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധക്കാര്‍ ആശങ്ക രേഖപ്പെടുത്തി. ഒരു വര്‍ഷത്തിനിടെ 50 ഓളം കൗമാരക്കാരാണ് വിവിധ ആക്രമണങ്ങളില്‍ ലണ്ടനില്‍
കൊല്ലപ്പെട്ടത്.

കൊലപാതകങ്ങള്‍; ലണ്ടന്‍ ന്യൂയോര്‍ക്കിനെ കടത്തിവെട്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍