UPDATES

യുകെ/അയര്‍ലന്റ്

അനധികൃത ആഡംബര ഫ്ലാറ്റ്; യുകെ ആരോഗ്യ സെക്രട്ടറി ജെറെമി ഹണ്ട് മാപ്പു പറഞ്ഞു

2017ല്‍ സൗത്ത് ആംപറ്റണില്‍ ഓഷ്യന്‍ വില്ലേജ് ഡെവലപ്പ്‌മെന്റിനു കീഴിലാണ് ജെര്‍മിഹണ്ട് ആഡംബര ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയത്

ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്ത് അനധികൃതമായി ആഡംബര ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയ സംഭവത്തില്‍ യുകെ ആരോഗ്യ സെക്രട്ടറി ജെറെമി ഹണ്ട് മാപ്പു പറഞ്ഞു. ആറു മാസങ്ങള്‍ക്ക് മുന്‍പ് തന്റെ ഭാര്യയുടെ പേരില്‍ ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പേരില്‍ സ്വന്തമാക്കിയ ഏഴു ഫ്ലാറ്റുകള്‍ സംബന്ധിച്ച വിവരം സര്‍ക്കാരിനെ അറിയിച്ചില്ലെന്ന വീഴ്ചയിലാണ് ഹണ്ട് മാപ്പുപറഞ്ഞത്. തന്റെ അക്കൗണ്ടന്റിന് സംഭവിച്ച പിഴവാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകാരണമെങ്കിലും സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ഇത് ഗുരുതര വീഴ്ചയാണ്.

സംഭവത്തില്‍ ഹണ്ടിന് സ്വകാര്യ നേട്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റ വക്താവ് പ്രതികരിച്ചു. എന്നിരുന്നാലും ആരോപണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ലമെന്ററി അധികാരികള്‍ക്ക് മുന്നില്‍ ഖേദം പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഹണ്ടിനെതിരായ ആരോപണം നിസാരമായി കാണാനാവില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജോണ്‍ ട്രിക്കറ്റ് പ്രതികരിച്ചു. വിഷയത്തില്‍ ജെര്‍മിയുടെ പാര്‍ട്ടി പ്രതികരിക്കണമെന്നും വിഷയത്തില്‍ ലേബര്‍ പാര്‍ട്ടി നിലപാട് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2017ല്‍ സൗത്ത് ആംപറ്റണില്‍ ഓഷ്യന്‍ വില്ലേജ് ഡെവലപ്പ്‌മെന്റിനു കീഴിലാണ് ജെര്‍മിഹണ്ട് ആഡംബര ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍