UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുകെഎസ് ചൗഹാന്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

ഭക്ഷ്യ പൊതു വിതരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായ യുകെഎസ് ചൗഹാന്‍ അന്തരിച്ചു. 1986 ഐ എ എസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോസ്ഥനായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.

1998-ല്‍ കേന്ദ്രകേഡറിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം കേരളത്തില്‍ വിനോദ സഞ്ചാര, ഭരണ നിര്‍വഹ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ടറായിരുന്നിട്ടുണ്ട് അദ്ദേഹം. അക്കാലത്ത് രാമദാസ് വൈദ്യര്‍ തുടങ്ങിയ തെങ്ങുകയറ്റ പരിശീലന കോളെജ് തെങ്ങില്‍ക്കയറി ഉദ്ഘാടനം ചെയ്തിരുന്നു. കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുഗതകുമാരിയുടേത് അടക്കം മലയാളത്തിലെ നിരവധി കവിതകള്‍ അദ്ദേഹം ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തു. കൂടാതെ രണ്ട് ഹിന്ദി സമാഹാരങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍