UPDATES

വായിച്ചോ‌

ജെഎന്‍യുവില്‍ ഉമര്‍ ഖാലിദിന്‍റെ മുറിയില്‍

കുടുസ് മുറിയില്‍ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങള്‍ക്ക് നടുവിലാണ് ചില മാധ്യമങ്ങള്‍ ഇപ്പോഴും ദേശവിരുദ്ധനായി ആഘോഷിക്കുന്ന ഈ ചെറുപ്പക്കാരന്‍ താമസിക്കുന്നത്. അവിടെ കാള്‍ മാക്‌സിന്റെയും ബിആര്‍ അംബേദ്കറുടെയും ഡോസ്‌റ്റോവ്‌സ്‌കിയുടെയും ഓര്‍ഹാന്‍ പാമുക്കിന്റെയും അരുദ്ധതി റോയിയുടെയും പുസ്തകങ്ങള്‍ കാണാം.

ദേശദ്രോഹ കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ഉമര്‍ ഖാലിദ് എന്ന ജെഎന്‍യു ഗവേഷണ വിദ്യാര്‍ത്ഥി ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. കഴിഞ്ഞ മാസം ഡല്‍ഹി സര്‍വകലാശാലയിലെ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ പോയതിന്റെ പേരില്‍ ഹൈന്ദവ സ്വേച്ഛാധിപത്യത്തിന്റെ പ്രതിഷേധങ്ങളും ഉമറിനെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലേഖകന്‍ അദ്ദേഹത്തെ കാണാന്‍ ജെഎന്‍യുവിലെ ഒരു ഹോസ്റ്റലിലുള്ള അദ്ദേഹത്തിന്റെ മുറിയില്‍ എത്തുന്നത്.

കുടുസ് മുറിയില്‍ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങള്‍ക്ക് നടുവിലാണ് ചില മാധ്യമങ്ങള്‍ ഇപ്പോഴും ദേശവിരുദ്ധനായി ആഘോഷിക്കുന്ന ഈ ചെറുപ്പക്കാരന്‍ താമസിക്കുന്നത്. അഞ്ച് വര്‍ഷമായി ഈ മുറിയിലാണ് ഇടതുപക്ഷ അനുഭാവിയായ ഇദ്ദേഹം താമസിക്കുന്നത്. അവിടെ നിങ്ങള്‍ക്ക് കാള്‍ മാക്‌സിന്റെയും ബിആര്‍ അംബേദ്കറുടെയും ഡോസ്‌റ്റോവ്‌സ്‌കിയുടെയും ഓര്‍ഹാന്‍ പാമുക്കിന്റെയും അരുദ്ധതി റോയിയുടെയും പുസ്തകങ്ങള്‍ കാണാം. സായാഹ്നത്തില്‍ ഒരു ഇടുങ്ങിയ ഗോവണിയിലൂടെ ഹോസ്റ്റലിന്റെ ടെറസിലേക്ക് കയറിയാല്‍ ജെഎന്‍യു കാമ്പസിലെ അതിമനോഹരമായ അസ്തമയം കാണാം. അവിടെയാണ് ദേശദ്രോഹി എന്ന് ഒരു സംഘം വിശേഷിപ്പിക്കുന്ന ഉമറിന്റെ വാസം.

‘എന്റെ മുറി ഈ രൂപത്തിലായത് ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഇവിടെ എത്തിയ നിരവധി വ്യക്തികളുടെയും പുസ്തകങ്ങളുടെയും സാന്നിധ്യം കൊണ്ടാണ്. ഞാന്‍ മണിക്കൂറുകളോളം അവരുമായി തമാശ പറയുകയും സംസാരിക്കുകയും സംവദിക്കുകയും ചെയ്യുന്നു. വാര്‍ത്ത അവതാരകകരുടെ വിവരണം കേട്ട് എന്നെ വിലയിരുത്തുന്നവര്‍ ഒരിക്കലെങ്കിലും ഈ മുറിയിലെത്തി എന്നോട് സംസാരിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. ഞാന്‍ എന്തായിരിക്കണം എന്ന് അവരെ വിശ്വസിപ്പിക്കാന്‍ ടിവി അതാരകര്‍ ശ്രമിക്കുന്ന ആളല്ല ഞാനെന്ന് തിരിച്ചറിയാന്‍ ഒരു പക്ഷെ അതവരെ സഹായിച്ചേക്കും.

വായനയ്ക്ക്: https://goo.gl/n3xo8s

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍