UPDATES

വൈദ്യുതി എത്താത്ത ആദിവാസി കോളനികളിൽ ഇനി സോളാർ; മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

വൈദ്യുതി എത്താത്ത ആദിവാസി കോളനികളില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന കാനനസംഗമം പരിപാടിക്കിടെ ആദിവാസികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അമ്പത് ശതമാനം ആദിവാസികോളനികളിലും വൈദ്യുതി എത്തിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇനിയും വൈദ്യുതി എത്താത്ത കോളനികളിലാണ് സോളാര്‍ പദ്ധതി നടപ്പിലാക്കുക. 

ഇതിന് പുറമെ ആദിവാസികളുടെ പച്ചമരുന്നുകളുടെ കൃഷിക്കായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പച്ചമരുന്നുകള്‍ വെച്ച് പിടിപ്പിക്കും. 100 ഏക്കറിലായിരിക്കും ഇത്തരത്തിൽ പച്ചമരുന്ന് വെച്ച് പിടിപ്പിക്കുക. സർക്കാരിന്റെ ആദിവാസി സഹായപദ്ധതിയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍