UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇറ്റാലിയന്‍ നാവികനെ മോചിപ്പിക്കണമെന്ന് യുഎന്‍ മധ്യസ്ഥ കോടതി

അഴിമുഖം പ്രതിനിധി

കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍തോറെ ഗിറോണിനെ മോചിപ്പിക്കണമെന്നും തിരികെ ഇറ്റലിയിലേക്ക് അയക്കണമെന്നും യുഎന്‍ മധ്യസ്ഥ കോടതി ഉത്തരവിട്ടതായി ഇറ്റലിയുടെ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കേരളത്തിന്റെ കടല്‍ തീരത്ത് വച്ച് 2012-ലാണ് എണ്ണ ടാങ്കറില്‍ സുരക്ഷാ ജോലികള്‍ ചെയ്തിരുന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യ തൊഴിലാളികളെ വെടിവച്ചു കൊന്നതിന് അറസ്റ്റിലായത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അവരിലൊരാളെ ഇന്ത്യ ഇറ്റലിയിലേക്ക് മടക്കി അയച്ചിരുന്നു. എന്നാല്‍ സാല്‍വത്തോറെയെ വിട്ടയച്ചിരുന്നില്ല.

ഈ കേസ് ഇന്ത്യയും ഇറ്റലിയും തമ്മിലെ ബന്ധത്തെ ബാധിച്ചിരുന്നു. ഹേഗിലെ മധ്യസ്ഥ കോടതിയെ സമീപിക്കാനും കോടതിയുടെ തീരുമാനത്തെ അംഗീകരിക്കാനും കഴിഞ്ഞ വര്‍ഷമാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചത്. എത്രയും വേഗം സാല്‍വത്തോറെയെ രാജ്യത്ത് തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഇറ്റലി അറിയിച്ചു. രണ്ട് നാവികര്‍ക്ക് എതിരെയുള്ള കേസുകളുടേയും സാധുത കോടതി തുടര്‍ന്നും പരിശോധിക്കും.

എന്നാല്‍ കോടതിയുടെ ഉത്തരവിനെ ഇറ്റലി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. നാവികരുടെ മോചനവും ജാമ്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍