UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: പലസ്തീന്‍ വിഭജനത്തിന് വോട്ടെടുപ്പ്, കൊറിയന്‍ യുദ്ധത്തില്‍ നിന്നു അമേരിക്ക പിന്‍വാങ്ങുന്നു

Avatar

1947 നവംബര്‍ 29
പലസ്തീന്‍ വിഭജനം; യുഎന്നില്‍ വോട്ടെടുപ്പ്

പലസ്തീന്‍ രാഷ്ട്രം വിഭജിച്ച് പ്രത്യേക ജൂതരാഷ്ട്രം സൃഷ്ടിക്കുന്നതിനായി 1947 നവംബര്‍ 27 ന് ഐക്യരാഷ്ട്രസഭയില്‍ വോട്ടെടുപ്പ് നടന്നു. ഈ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്നുണ്ടായത്. ഈ എതിര്‍പ്പുകള്‍ യു എന്നില്‍ അവഗണിക്കപ്പെടുകയായിരുന്നു.

ബ്രിട്ടീഷ് അധീനതിയില്‍ ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ അവകാശവദമുന്നയിച്ചുകൊണ്ട് ജൂതന്മാരും അറബികകളും തമ്മിലുള്ള തര്‍ക്കം 1900 ആം ആണ്ടുകളില്‍ ആരംഭിച്ചതാണ്. യൂറോപ്പില്‍ നിന്നും റഷ്യയില്‍ നിന്നും ഇവിടെ എത്തിയവരാണ് സയണിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ജൂതന്മാര്‍. ഈ കുടിയേറ്റത്തെ അരംഭകാലം തൊട്ട് സ്വദേശവാസികളായ പലസ്തീനിയന്‍ അറബികള്‍ എതിര്‍ത്തുപോന്നിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ ജൂതവേട്ടയാണ് ജൂതകുടിയേറ്റത്തിന്റെ മുഖ്യകാരണം. അന്നു തുടങ്ങിയ സംഘര്‍ഷം ഇന്നും മേഖലയില്‍ തുടരുകയാണ്.

1950 നവംബര്‍ 29 
അമേരിക്ക കൊറിയന്‍ യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങുന്നു

ചൈനീസ് സേനയില്‍ നിന്നുണ്ടായ കനത്ത ആക്രമണത്തെ ചെറുക്കാന്‍ കഴിയാതെ യു എസിന്റെ നേതൃത്വത്തിലുള്ള യു എന്‍ സൈന്യം വടക്കന്‍ കൊറിയയില്‍ നിന്നു പിന്‍വാങ്ങി. കൊറിയന്‍ യുദ്ധത്തില്‍ ചൈന വടക്കന്‍ കൊറിയയുടെ പക്ഷം ചേര്‍ന്നു എന്ന അമേരിക്കന്‍ ജനറല്‍ ഡഗ്ലസ് മക് ആര്‍തറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു യു എസ് വടക്കന്‍ കൊറിയയില്‍ പ്രവേശിച്ചത്. മേഖലയില്‍ നിന്ന് കമ്യൂണിസ്റ്റ് സാന്നിധ്യം ഒഴിപ്പിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ മൂന്നാഴ്ച്ചയ്ക്കകം അമേരിക്കയ്ക്ക് ആ ഉദ്യമത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. ആദ്യ നാളുകളില്‍ അവര്‍ക്ക് ചെറിയ മുന്നേറ്റങ്ങള്‍ നടത്താന്‍ ആയെങ്കിലും ചൈന പിടിമുറിക്കയതോടെ കാര്യങ്ങള്‍ കൈവിട്ടു. 1951 മേയില്‍ ചൈന വടക്കന്‍ കൊറിയയില്‍ നിന്ന് പിന്മാറുമ്പോള്‍ ദക്ഷിണ-ഉത്തര കൊറിയകള്‍ക്കിടയില്‍ അതിര്‍ത്തി രേഖ വരയ്ക്കപ്പെട്ടിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍