UPDATES

ഖാപ്‌ പഞ്ചായത്ത് വിധിച്ച ഭ്രഷ്ടില്‍ നിന്ന് ഒഴിവാകാനുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞില്ല; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

ഖാപ്‌ പഞ്ചായത്ത് വിധിച്ച ഭ്രഷ്ടില്‍ നിന്ന് ഒഴിവാകാനുള്ള പിഴ തുക കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കരൗളി ജില്ലയിലാണ് 42-കാരനായ ഹരി മോഹന്‍ ചിപ്പിയാണ്‌ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഒരു ബന്ധുവുമായുള്ള വസ്തു തര്‍ക്കത്തില്‍ ഖാപ്‌ പഞ്ചായത്ത് 51,000 രൂപയാണ് ഹരിക്ക് പിഴ ഇട്ടത്. കൈയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കൂടാതെ 11,000 രൂപ വീതം രണ്ട് തവണകളായും പഞ്ചായത്തിന് നല്‍കുകയും ചെയ്തു. ബാക്കി തുക ഉടന്‍ നല്‍കാമെന്ന ഉറപ്പും നല്‍കി.

ബാങ്കില്‍ നിന്ന് പണം എടുക്കാന്‍ കഴിയാത്തതിനാല്‍ ശേഷിക്കുന്ന 22,000 രൂപ പിഴയടയ്ക്കാന്‍ ചൊവ്വാഴ്ച കൂടുതല്‍ സമയം ഹരി പഞ്ചായത്തിനോട് ചോദിച്ചിരുന്നു. എന്നാല്‍ അത് അംഗീകരിക്കാതെ പഞ്ചായത്ത് ചൊവ്വാഴ്ച രാത്രിക്കുള്ളില്‍ തന്നെ ബാക്കി തുക നല്‍കണമെന്ന് ഉത്തരവിട്ടു. അല്ലെങ്കില്‍ കുടുംബത്തോട് ഭ്രഷ്ട് കല്‍പിക്കുമെന്നും ഉത്തരവുണ്ടായി.

അയല്‍വാസികളില്‍ നിന്ന് കടം ചോദിച്ചെങ്കിലും പണം ലഭിക്കാത്തതിനാല്‍ മനോവിഷമംകൊണ്ട് ഹരി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഖാപ്‌ പഞ്ചായത്തിലെ 10 അംഗങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍