UPDATES

സൗദി അറേബ്യയില്‍ ഇന്ത്യക്കാരിയുടെ കൈ വെട്ടിയ സംഭവം; ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി

Avatar

അഴിമുഖം പ്രതിനിധി 

സൗദി അറേബ്യയില്‍ ഇന്ത്യന്‍ വീട്ടു ജോലിക്കാരിയുടെ കൈ വീട്ടുടമസ്ഥന്‍ വെട്ടി മാറ്റിയതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തമിഴ്‌നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കാട്പാടി മൂങ്കിലേരി കസ്തൂരി മുനിരത്‌നത്തിന്റെ കൈ വെട്ടിയ നടപടി  ക്രൂരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. റിയാദ് കിങ്ഡം ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവര്‍. രണ്ട് മാസം മുമ്പ് വീട്ടുവേലക്കായി സൗദിയിലെത്തിയതായിരുന്നു മുനിരത്‌നം. ആദ്യം ദമാമില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പിന്നീട്   റിയാദില്‍ സ്ത്രീകള്‍ മാത്രമുളള വീട്ടിലേക്ക് ജോലിക്കായി എത്തുകയായിരുന്നു. വീട്ടുടമയുടെ പീഡനത്തെത്തുടര്‍ന്ന് ഫ്‌ളാറ്റിലെ ജനല്‍ വഴി തുണി കൂട്ടിക്കെട്ടി പുറത്തേക്ക് ചാടിയ ഇവരെ വീട്ടുടമ ആക്രമിക്കുകയായിരുന്നു. അന്വേഷണം അല്‍സഹാഫ പൊലീസ് സൗദി ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക് കേസ് കൈമാറിയതായി എംബസ്സി വൃത്തങ്ങള്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍