UPDATES

കായികം

അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പ്; ഫിഫ പ്രതിനിധികള്‍ ഒക്ടോബര്‍ 19-ന് എത്തും

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ ഫിഫ പ്രതിനിധികള്‍ ഒക്ടോബര്‍ 19-ന് എത്തും. അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രോജക്ട് ലീഡറും ഇവന്റ് മനേജരും ഉള്‍പ്പെടെയുള്ള 13 അംഗ സംഘം രണ്ടാംഘട്ട പരിശോധനയ്ക്കാണ് എത്തുന്നത്.

ലോകകപ്പിനു വേദിയാകുന്ന ആറ് സ്റ്റേഡിയങ്ങളും പരിശീലന മൈതാനങ്ങളും പരിശോധിക്കാനാണ് സംഘം എത്തുന്നത്. ആദ്യ പരിശോധന ഒക്ടോബര്‍ 19-ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിത്തിലും പരിശീലന മൈതാനത്തിലായിരിക്കും.

തുടര്‍ന്ന് ഒക്ടോബര്‍-20ന് മുംബൈ, ഒക്ടോബര്‍-22ന് ഗോവ, ഒക്ടോബര്‍-23ന് ന്യൂഡല്‍ഹി, ഒക്ടോബര്‍-24ന് ഗുവഹാത്തി, ഒക്ടോബര്‍-25ന് കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും സംഘം പരിശോധിക്കും. 2017 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണു ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍