UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ തകര്‍ന്നു; അണ്ടര്‍ 19 കപ്പ്‌ കിരീടം വെസ്റ്റിന്‍ഡീസിന്

അഴിമുഖം പ്രതിനിധി

അണ്ടര്‍ 19 ലോകകപ്പ് ഇത്തവണ വെസ്റ്റിന്‍ഡീസിലേക്ക്. അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തില്‍ അഞ്ചു വിക്കറ്റിന് ഇന്ത്യയെ തകര്‍ത്താണ് വെസ്റ്റിന്‍ഡീസ് ലോകകിരീടത്തിന് ഉടമകളായത്. അഞ്ചാം വിക്കറ്റില്‍ കാര്‍ളിയും പോളും ചേര്‍ന്നു നടത്തിയ പോരാട്ടം ഇന്ത്യയെ മുട്ടുകുത്തിച്ചു. പുറത്താകാതെ 52 റണ്‍സെടുത്ത കാര്‍ലിയുടെയും 40 റണ്‍സെടുത്ത പോളിന്റെയും പ്രകടനം വിജയത്തില്‍ നിര്‍ണായകമായി. അഞ്ചിന് 77 എന്ന നിലയില്‍ തകര്‍ന്നു പോകാമായിരുന്ന ടീമിനെയാണ് അവര്‍ രണ്ടും ചേര്‍ന്ന് വിജയകിരീടം ചൂടിച്ചത്.

ബാറ്റിംഗിന്റെ തുടക്കത്തില്‍ തന്നെ  ഇന്ത്യന്‍ മുന്‍നിരയ്ക്ക് താളം തെറ്റിത്തുടങ്ങിയിരുന്നു. ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രം നേടി ഓപ്പണര്‍ പാന്‍ത് പവലിയനിലേക്കു മടങ്ങിയപ്പോള്‍  ഇഷാന്‍ കൃഷ്ണയും രണ്ടാം ഓവറില്‍ ക്രീസില്‍ നിന്നും പിന്‍വാങ്ങി. തുടര്‍ന്ന് നടന്നത് ഇന്ത്യന്‍ ടീമിമ്ന്റെ തകര്‍ച്ചയും. വിന്‍ഡീസ് ബൗളിംഗിന് മുന്നില്‍ അര്‍ധ സെഞ്ച്വറി നേടിയ സര്‍ഫറാസ് ഖാന്‍ മാത്രമാണ് ഈ മത്സരത്തില്‍ പിടിച്ചുനിന്നത്. സര്‍ഫറാസ് നേടിയ 51അടക്കം ടീം ഇന്ത്യ 145 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴത്തിയ ജോസഫും ജോണുമാണ് വിന്‍ഡീസ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. പോള്‍ രണ്ട് വിക്കറ്റ് വീഴത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍