UPDATES

അണ്ടര്‍ ദ ഓപ്പണ്‍ സ്‌കൈ: പെണ്‍കുട്ടികളും ഫുട്‌ബോളും സ്വാതന്ത്ര്യവും

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുംബ്രയില്‍ പെണ്‍കുട്ടികള്‍ വ്യാപകമായി ഫുട്‌ബോള്‍ കളിയ്ക്കുന്ന കാഴ്ച ശ്രദ്ധേയമാണ്. തല മറയ്ക്കാതെ പുറത്തിറങ്ങാന്‍ അനുവദിയ്ക്കാത്ത യാഥാസ്ഥിതിക പ്രദേശത്താണ് കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ തലമറയ്ക്കാതെ വളരെ സ്വതന്ത്രമായി പെണ്‍കുട്ടികള്‍ ഫുട്‌ബോള്‍ കളിയ്ക്കുന്നത്. അണ്ടര്‍ ദ ഓപ്പണ്‍ സ്‌കൈ എന്ന ഡോക്യുമെന്‌ററിയാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. പാര്‍ചം എ്ന്ന സന്നദ്ധ സംഘടനയാണ് ഇതിന് പിന്നില്‍

ആഴ്ചയിലൊരു ദിവസമാണ് ഫുട്‌ബോള്‍ മത്സരം. പെണ്‍കുട്ടികളെ അയയ്ക്കാന്‍ പല രക്ഷിതാക്കളും സമ്മതിച്ചിരിക്കുന്നു. ഗ്രൗണ്ടുകളിലും പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും എത്താനും സ്വതന്ത്രമായി ഇടപെടാനും വിലക്കുകളുള്ള മദ്ധ്യവര്‍ഗ, തൊഴിലാളി വര്‍ഗ പെണ്‍കുട്ടികളുടെ അവസ്ഥയെ പറ്റി ഡോക്യുമെന്‌ററി വിവരിക്കുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളിലും പെട്ട പെണ്‍കുട്ടികളുടെ അവസ്ഥ ഏറെക്കുറെ ഇത് തന്നെയാണ്. പെണ്‍കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള സംഭാഷണങ്ങളും ഗ്രൗണ്ട് സ്വകാര്യസ്വത്തായി കരുതുന്ന തരത്തിലുള്ള മനോഭാവമുള്ള ആണ്‍കുട്ടികളുമായുള്ള അവരുടെ സംഭാഷണങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുംബയ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ (ടിഐഎസ്എസ്) സ്‌കൂള്‍ ഓഫ് മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസും ചേര്‍ന്നാണ് ഡോക്യുമെന്‌ററി ഒരുക്കിയിരിക്കുന്നത്. ഫൈസുള്ള, ശില്‍പ ഫാഡ്‌കെ, നിഖില്‍ ടൈറ്റസ് എന്നിവര്‍ ചേര്‍ന്നാണ് 35 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‌ററി സംവിധാനം ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍