UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിപ്പബ്ലിക് ദിന പരേഡിന് ഭീഷണിയുയര്‍ത്തി ആകാശത്ത് ബലൂണ്‍

അഴിമുഖം പ്രതിനിധി

റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യം കനത്ത സുരക്ഷാ വലയത്തില്‍ നില്‍ക്കേ ബലൂണ്‍ ആകൃതിയിലുള്ള വസ്തു ഭീതിയുണര്‍ത്തി. വ്യോമസേനയുടെ റഡാറിന്റെ ശ്രദ്ധയില്‍പ്പെട്ട വസ്തുവിനെ സുഖോയ് 30 യുദ്ധ വിമാനം വെടിവയ്ച്ചിട്ടു. കൂടുതല്‍ പരിശോധനകള്‍ നടന്നു വരുന്നതായി
വ്യോമസേന വക്താവ് അറിയിച്ചു. രാവിലെ റിപ്പബ്ലിക് ദിന പരേഡ് ഫ്രഞ്ച് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ ദല്‍ഹിയില്‍ നടക്കവേയാണ് രാവിലെ 10.30-നും 11-നും ഇടയില്‍ രാജസ്ഥാനില്‍ സംഭവമുണ്ടായത്. 

അതേസമയം രാജസ്ഥാനിലെ ബാര്‍മറില്‍ താഴ്ന്ന് പറന്ന യുദ്ധ വിമാനത്തില്‍ നിന്ന് വീണ വസ്തു ഗുഗ്ഡി ഗ്രാമത്തിലെ വീടുകള്‍ക്ക് വിള്ളല്‍ വീഴ്ത്തിയെന്ന് ഗ്രാമീണര്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. വിമാനം പോയതിനുശേഷം വലിയ സ്‌ഫോടന ശബ്ദം കേട്ടതായും ഗ്രാമീണര്‍ പറഞ്ഞു. സുഖോയ് 30 വിമാനം സുരക്ഷാ ഭീതിയുയര്‍ത്തിയ ബലൂണിനെ വെടിവയ്ച്ചിട്ടതാണിതെന്ന് കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍