UPDATES

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തയ്യാറാക്കിയ ബജറ്റ്

ബജറ്റില്‍ നോട്ട് നിരോധനത്തെ ന്യായീകരിച്ച് ധനമന്ത്രി
സഭ ഇനി വെള്ളിയാഴ്ച സമ്മേളിക്കുമെന്ന് സ്പീക്കര്‍

ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച നാലാമത് ബജറ്റിന്റെ അവതരണം പൂര്‍ത്തിയായി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കയ്യടി നേടാനുള്ള നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍ലമെന്റംഗമായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച നാളെ സഭ സമ്മേളിക്കില്ല. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച സഭ സമ്മേളിക്കുമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അത് നിരാകരിക്കപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കേരള എംപിമാര്‍ അവതരണത്തില്‍ പങ്കെടുത്തില്ല.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

12.55: ആദായ നികുതി സ്ലാബുകളില്‍ മാറ്റം

ധനികര്‍ക്ക് അമിത സര്‍ച്ചാര്‍ജ്ജ് ഈടാക്കി. 50 ലക്ഷം മുതല്‍ 1 കോടി വരെ വരുമാനമുള്ളവര്‍ക്ക് പത്ത് ശതമാനം സര്‍ച്ചാര്‍ജ്ജ്‌

5 ലക്ഷം രൂപ വരെ അഞ്ച് ശതമാനം നികുതി. നേരത്തെ ഇത് 10 ശതമാനം ആയിരുന്നു

മൂന്ന് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല

12.50: എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം

അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍

12.45: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകളില്‍ നിയന്ത്രണം

വ്യക്തികളില്‍ നിന്നും പണമായി സ്വീകരിക്കാവുന്ന സംഭാവന 2000 മാത്രം

കൂടുതല്‍ പണം സ്വീകരിക്കുന്നത് ചെക്കായോ ഡ്രാഫ്റ്റായോ മാത്രം

12.40: സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള നികുതി ഇളവ് തുടരും

50 കോടിയില്‍ താഴെ വരുമാനമുള്ള കമ്പനികളുടെ നികുതി 20 ശതമാനമാക്കി

12.35: നികുതി വരുമാനത്തില്‍ 17% വര്‍ദ്ധനവ്

നികുതി പിരിവില്‍ 34% വര്‍ദ്ധനവ്‌

ഇന്ത്യന്‍ ജനത നികുതി നല്‍കുന്നതില്‍ വിമുഖരാണ്

നികുതി പിരിവ് കാര്യക്ഷമമാക്കും

12.30: നോട്ട് അസാധുവാക്കിയ നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 30 വരെ രണ്ട് ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെ 1.09 കോടി ബാങ്ക് അക്കൗണ്ടുകളിലായി പഴയ നോട്ടുകളുടെ നിക്ഷേപം ഉണ്ടായി.

12.25: സാമ്പത്തിക കുറ്റകൃത്യം തടയാന്‍ പുതിയ പദ്ധതികള്‍

കഴിഞ്ഞ വര്‍ഷം 1.74 കോടി പേര്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചു

5.79 ലക്ഷം സ്ഥാപനങ്ങള്‍ ആദായ നികുതി അടയ്ക്കുന്നു

76 ലക്ഷം പേര്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുണ്ടെന്ന് വെളിപ്പെടുത്തി. ഇതില്‍ 56 ലക്ഷം പേര്‍ ശമ്പളക്കാര്‍. 1.72 ലക്ഷം പേര്‍ക്ക് മാത്രം 50 ലക്ഷത്തിന് മുകളില്‍ വരുമാനം

റവന്യൂ കമ്മി 1.9%
ധനകമ്മി 3.2%
ഈവര്‍ഷം ധനകമ്മി 3% ആക്കുക ലക്ഷ്യം

12.20: മൂന്ന് ലക്ഷത്തിന് മുകളില്‍ കറന്‍സി ഇടപാട് അനുവദിക്കില്ല

ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ പാസ്‌പോര്‍ട്ട് സേവനം

പെന്‍ഷന്‍ ഒഴികെയുള്ള ചെലവുകള്‍ക്കായി പ്രതിരോധരംഗത്തിന് 2.74 കോടി രൂപ വകയിരുത്തല്‍

വ്യാപാരികള്‍ക്കായി ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ വിനിമയ സംവിധാനം

125 ലക്ഷം പേര്‍ ഇതിനകം ഭീംആപ്പ് ഉപയോഗിച്ചു

12.15: 25,00 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യം

ഭീം ആപ്പ് പ്രോത്സാഹിപ്പിക്കാന്‍ രണ്ട് പദ്ധതികള്‍

20 ലക്ഷം ആധാര്‍ പിഒഎസ് മെഷീനുകള്‍ ഈവര്‍ഷം

കാഷ്‌ലെസ് ഇടപാടുകള്‍ക്കായി ആധാര്‍ പേട

12.10: ഫോറിന്‍ ഇന്‍വെസ്റ്റ് പ്രമോഷന്‍ ബോര്‍ഡ് ഇനി ഇല്ല

അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 3.5 ലക്ഷം കോടി

ഭാരത് നെറ്റ് പദ്ധതിക്കായി 10,000 കോടി

പ്രവേശന പരീക്ഷകള്‍ ദേശീയ ഏജന്‍സി വഴി നടത്തും

12.05: ഹൈവേകളുടെ വികസനത്തിന് 64,000 കോടി

1.5 ലക്ഷം ഗ്രാമങ്ങളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്‌

12.00: 7000 സ്റ്റേഷനുകളില്‍ സൗരോര്‍ജ്ജം ഉപയോഗിക്കും

റയില്‍വേ സുരക്ഷയ്ക്ക് ഒരുലക്ഷം കോടി

പ്രത്യേക വിനോദ സഞ്ചാര സോണുകള്‍ സ്ഥാപിക്കും

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്രോത്സാഹിപ്പിക്കും. ഐആര്‍സിടിസി വഴിയുള്ള ബുക്കിംഗിന് ചാര്‍ജ്ജ് ഈടാക്കില്ല

3500 കിലോമീറ്റര്‍ റെയില്‍പാത ഈ വര്‍ഷം കമ്മിഷന്‍ ചെയ്യും. കഴിഞ്ഞ വര്‍ഷം 2800 കിലോമീറ്ററായിരുന്നു ഇത്.

പരാതികള്‍ പരിഹരിക്കാന്‍ കോച്ച് മിത്ര പദ്ധതി

2017-18ല്‍ റെയില്‍വേയുടെ ചെലവുകള്‍ക്കായി 1,31,000 കോടി. ഇതില്‍ സര്‍ക്കാര്‍ 51,000 കോടി നല്‍കും
അംഗപരിമിതര്‍ക്കായി പുതിയ 500 സ്റ്റേഷനുകള്‍ നിര്‍മ്മിക്കും

മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതിയ ആധാര്‍ കാര്‍ഡ്

11.55: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി 1.84 ലക്ഷം കോടി.
ഭവന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കും. നാഷണല്‍ ഹൗസിംഗ് ബാങ്കിന് 20,000 കോടി നല്‍കും

2019ഓടെ ഒരു കോടി ഭവനരഹിതര്‍ക്ക് വീട്‌

വിനോദ സഞ്ചാര മേഖലയില്‍ നൈപുണ്യ വികസനം

11.50:കേരളത്തിന് എയിംസ് ഇല്ല; ഝാര്‍ഖണ്ഡിനും ഗുജറാത്തിനും മാത്രം പുതിയ എയിംസ്‌

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി
യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍
തൊഴിലുറപ്പ് പദ്ധതികള്‍ക്ക് കൂടുതല്‍ നീക്കിയിരിപ്പ്
48,000 കോടിയാക്കി ഉയര്‍ത്തി

11.45: പൊതുശുചിത്വ നിലവാരം 2013ല്‍ 42 ശതമാനമായിരുന്നത് 60 ശതമാനം വരെയായി. ഒഡിഎഫ് ഫ്രീ ഗ്രാമങ്ങളില്‍ പൈപ്പ് വെള്ളം വിതരണം നടന്നുവരുന്നു.

അടുത്ത നാല് വര്‍ഷത്തിനകം ജലമലീനിരകരണം രൂക്ഷമായ 28,000 പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കും

11.40: ഗ്രാമീണ വികസനത്തിന് പ്രത്യേക പരിപാടികള്‍

2018ഓടെ ഗ്രാമങ്ങളില്‍ 100 ശതമാനം വൈദ്യുതീകരണം

50,000 ഗ്രാമങ്ങളെ ദാരിദ്ര്യ വിമുക്തമാക്കും
ലക്ഷ്യം 2019ഓടെ പൂര്‍ത്തിയാക്കും

11.35: ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യ വിമുക്തമാക്കും
ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടി
10 ലക്ഷം കോടി വരെ കാര്‍ഷിക വായ്പ
കാര്‍ഷിക രംഗത്ത് 4.1% വളര്‍ച്ച പ്രതീക്ഷിക്കുന്നു
കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍
ആഭ്യന്തര ഉല്‍പ്പാദനം 3.4% കൂടുമെന്ന് പ്രതീക്ഷ
എണ്ണവില ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു

ക്ഷീരവികസന പദ്ധതികള്‍ക്ക് 8000 കോടി

11.30: അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത് പരിവര്‍ത്തനവും ശക്തിപ്രാപിക്കലും ശുദ്ധമായ ഇന്ത്യയും

ബജറ്റ് ഊന്നല്‍ കൊടുത്തിരിക്കുന്നത് പത്ത് കാര്യങ്ങളിലെന്ന് ധനമന്ത്രി

1 കര്‍ഷകര്‍
2 ഗ്രാമീണ ജനസംഖ്യ
3 യുവാക്കള്‍
4 ആരോഗ്യരംഗത്തിന്റെ വളര്‍ച്ച
5 അടിസ്ഥാന സൗകര്യം
6 ശക്തമായ സ്ഥാപനങ്ങള്‍ക്കായി സാമ്പത്തികം
7 വേഗതയിലുള്ള വിശ്വാസ്യത
8 പൊതുസേവനം
9 സൂക്ഷ്മതയുള്ള ധനമാനേജ്‌മെന്റ്
10 സത്യസന്ധമായ നികുതി പിരിവ്‌

11.25: നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഈ വര്‍ഷം അവസാനിക്കും.

ഇന്ത്യ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലെന്ന് ലോക ബാങ്ക് പറഞ്ഞിട്ടുണ്ട്. ബജറ്റ് ഏകീകകരണം ചരിത്രനടപടിയാണ്.

11.20: മഹാത്മാഗാന്ധിയെ ഉദ്ധരിച്ച്‌ ജെയ്റ്റ്‌ലി: സദുദ്ദേശപരമായ കാര്യങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല

നോട്ട് നിരോധനം സശുദ്ധ സമ്പദ് വ്യവസ്ഥിതിക്കായി.

നോട്ട് നിരോധനം ധീരമായ നടപടി

ജിഎസ്ടിയെ പിന്തുണച്ചവര്‍ക്ക് നന്ദി

11.15 AM: പണപ്പെരുപ്പം നിയന്ത്രിക്കാനായി. വളര്‍ച്ചാ നിരക്ക് കൂടി. 2017ല്‍ ഏറ്റവും വേഗതയില്‍ വളരുന്ന സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ത്യ

11.10 AM: അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരണം ആരംഭിച്ചു.

ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സര്‍ക്കാരാണ് നമ്മുടേത്. ആ പ്രതീക്ഷകള്‍ നാം തെറ്റിച്ചിട്ടില്ല. കള്ളപ്പണം തടയാന്‍ സാധിച്ചുവെന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം.

11.05 AM: സഭനടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം. അഹമ്മദിന്റെ മരണം ഇന്നലെ സംഭവിച്ചെന്നും സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കാനായി അത് മറച്ചുവെച്ചുവെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

സംസാരം തുടരാന്‍ അനുവദിക്കാതെ ബജറ്റ് അവതരണത്തിനായി സ്പീക്കര്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ബജറ്റ് അവതരണത്തിനായി ക്ഷണിച്ചു.

11 AM: ബജറ്റ് അവതരണം: സഭാനടപടികള്‍ ആരംഭിച്ചു. സ്പീക്കര്‍ സുമിത്രാ മഹാജന്‍ സംസാരിക്കുന്നു. ഇന്ന് പുലര്‍ച്ചെ അന്തരിച്ച എംപി ഇ അഹമ്മദിന് സഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഹമ്മദിനോടുള്ള ആദര സൂചകമായി അല്‍പനേരം മൗന പ്രാര്‍ത്ഥന

10.45: ഇ അഹമ്മദ് എംപിയുടെ മരണത്തില്‍ അതീവ ദുഖമുണ്ട്. പക്ഷെ ബജറ്റ് ഇന്ന് തന്നെ അവതരിപ്പിക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ സുമിത്ര മഹാജന്‍ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

10.30 AM: ബജറ്റ് അവതരിപ്പിക്കും; സ്പീക്കറുടെ അനുമതി ലഭിച്ചു; ബജറ്റ് അവതരണം മാറ്റിവയ്‌ക്കേണ്ടതില്ലെന്ന് സ്പീക്കര്‍. ബജറ്റ് അവതരിപ്പിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജെയ്റ്റ്‌ലി പാര്‍ലമെന്റിലെത്തി

1954ലും 74ലും സമാന സാഹചര്യമുണ്ടായിട്ടുണ്ട്. സഹമന്ത്രിമാര്‍ മരിച്ചപ്പോള്‍ ബജറ്റ് മാറ്റിയിട്ടില്ലെന്നും സര്‍ക്കാര്‍

സഹകരിക്കില്ലെന്ന് പ്രതിപക്ഷം. ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെ. ബജറ്റ് അവതരിപ്പിക്കാനായി ഇ അഹമ്മദ് എംപിയുടെ മരണം സര്‍ക്കാര്‍ മറച്ചുവെച്ചെന്നും ഖാര്‍ഗെ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍