UPDATES

ഭിന്നശേഷിയുള്ളവരും ഈ രാജ്യത്തെ ജനങ്ങളാണ്; ബജറ്റില്‍ എന്തേ അവരെ പരിഗണിച്ചില്ല?

ഭിന്നശേഷിയുള്ളവരെ സംബന്ധിച്ചിടത്തോളം വാഗ്ദാനങ്ങള്‍ പാലിക്കാത്ത ശുഷ്‌കമായ ബജറ്റാണ് ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്

ഭിന്നശേഷിയുള്ളവരെ സംബന്ധിച്ചിടത്തോളം വാഗ്ദാനങ്ങള്‍ പാലിക്കാത്ത ശുഷ്‌കമായ ബജറ്റാണ് ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭിന്നശേഷിയുള്ള 21 ദശലക്ഷം പൗരന്മാരുള്ള ഒരു രാജ്യത്തെ അഞ്ഞൂറ് റയില്‍വേ സ്റ്റേഷനുകളില്‍ ലിഫ്റ്റും എസ്‌കലേറ്ററുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഭിന്നശേഷി സൗഹാര്‍ദപരമാക്കുമെന്ന വാഗ്ദാനം മാത്രമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ നേരത്തെ, പ്രാപ്യത ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പ്രഖ്യാപനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നിരിക്കെ ഇത് വലിയ ആശ്വാസമായി കാണാനാവില്ലെന്നാണ് thewire.in-ല്‍ എഴുതിയ ലേഖനത്തില്‍ ഗൗരവ് വിവേക് ഭട്ട്‌നാഗര്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ 50 ശതമാനം കെട്ടിടങ്ങളും 25 പൊതുഗതാഗത സംവിധാനങ്ങളും ഭിന്നശേഷി സൗഹാര്‍ദപരമാക്കുമെന്ന് നേരത്തെ പ്രാപ്യത ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷനില്‍ പോലും ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനും ഫിസിയോളജി അസോസിയേറ്റ് പ്രൊഫസറുമായ സത്യേന്ദ്ര സിംഗ് ചൂണ്ടിക്കാണിക്കുന്നു. പഹാഡ്ഗഞ്ച് ഭാഗത്തു ഒരു ലിഫ്റ്റ് സൗകര്യം മാത്രമാണ് ഇതുവരെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍ സ്റ്റേഷനുകള്‍ എ ക്യാറ്റഗറിയില്‍ വരുമെന്നിരിക്കെയാണ് ഈ അവസ്ഥയെന്നിരിക്കെ താഴ്ന്ന ക്യാറ്റഗറിയിലുള്ള സ്റ്റേഷനുകളെ കുറിച്ച് ഊഹിക്കാവുന്നതതേയുള്ളുവെന്നും അദ്ദേഹം പറയുന്നു.

ഇതുമാത്രമല്ല ഭിന്നശേഷിക്കാര്‍ നേരത്തെ നല്‍കിയിരുന്ന പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ല. റയില്‍വേ സ്റ്റേഷനുകളിലെ നിര്‍ദ്ദേശങ്ങള്‍ ബ്രെയില്‍ ലിപിയില്‍ കൂടി രേഖപ്പെടുത്തുമെന്ന് നേരത്തെ റയില്‍വേ മന്ത്രി സുരേഷ് പ്രഭു നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പ്‌ളാറ്റ്‌ഫോമുകളും തീവണ്ടിയും തമ്മിലുള്ള വിടവ് കുറയ്ക്കുക എന്ന ദീര്‍ഘകാലമായി ഭിന്നശേഷിയുള്ളവര്‍ ഉയര്‍ത്തുന്ന ആവശ്യത്തെ കുറിച്ച് ബജറ്റില്‍ ഒന്നും പറഞ്ഞിട്ടില്ല.

പ്രാപ്യത ഇന്ത്യ ക്യാമ്പയിനു വേണ്ടിയുള്ള തുകയില്‍ വര്‍ദ്ധനയൊന്നും വരുത്തിയിട്ടില്ല എന്നതാണ് ബജറ്റിന്റെ മറ്റൊരു ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016 തുടക്കത്തില്‍ തന്നെ ഡല്‍ഹിയിലെ എല്ലാ റയില്‍വേ സ്റ്റേഷനുകളും തടസ്സരഹിതമാക്കുമെന്ന വാഗ്ദാനവും ഇതുമൂലം പാലിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും പൊതുഗതാഗത നയങ്ങളും അടിമുടി മാറ്റിയാല്‍ മാത്രമേ ഭിന്നശേഷിയുള്ളവരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും നേടിയെടുക്കാന്‍ സാധിക്കു. എന്നാല്‍ ഈ ദിശയിലേക്കുള്ള ഒരു നീക്കവും ബജറ്റില്‍ ഇല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍