UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദായ നികുതി ബജറ്റിനു ശേഷം; കൂടുതല്‍ ഒടുക്കുന്നവരും കുറവ് ഒടുക്കുന്നവരും

50 ലക്ഷത്തിനുമേല്‍ വരുമാനമുള്ളവര്‍ക്ക് സര്‍ച്ചാര്‍ജ്ജ്

2017ലെ ബഡ്ജറ്റിലെ വ്യക്തിഗത നികുതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം താഴെ പറയുന്നവരാണ് ആദായനികുതി ഒടുക്കേണ്ടി വരിക. ചിലര്‍ക്ക് നികുതി ഇളവുകള്‍ ലഭിക്കുകയും ചെയ്യുന്നു. ധനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായി കഴിയുമ്പോള്‍:

1. 3.5 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ട വരുമാനമുള്ള (80 സി വകുപ്പു പോലെയുള്ള കിഴിവുകള്‍ക്ക് ശേഷം) ഒരാള്‍ക്ക് 2575 രൂപ നികുതിയായി അടയ്‌ക്കേണ്ടി വരും. നേരത്തെ ഇത് 5150 രൂപയായിരുന്നു.

2. അഞ്ച് ലക്ഷത്തിനും അമ്പത് ലക്ഷത്തിനുമിടയില്‍ നികുതി അടയ്‌ക്കേണ്ട വരുമാനമുള്ള ഒരു വ്യക്തി 12875 രൂപ കുറച്ച് അടച്ചാല്‍ മതിയാവും (സെസില്‍ നിന്നുള്ള ലാഭം ഉള്‍പ്പെടെ).

3. എന്നാല്‍ നികുതി ഒടുക്കേണ്ട വരുമാനം 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലുള്ള വ്യക്തികള്‍ക്ക് അവര്‍ക്ക് ഒടുക്കേണ്ട നികുതിയുടെ പത്ത് ശതമാനം സര്‍ച്ചാര്‍ജ്ജായി നല്‍കേണ്ടി വരും. ഉദാഹരണത്തിന്, അറുപത് ലക്ഷം രൂപ മൊത്ത വരുമാനമുള്ള വ്യക്തി (പട്ടികയില്‍ പറഞ്ഞിരിക്കുന്ന നികുതിയിളവുകള്‍ക്ക് ശേഷം) 1,45,024 രൂപ സര്‍ച്ചാര്‍ജ്ജ് ഇനത്തില്‍ അധിക നികുതിയായി നല്‍കേണ്ടി വരും. പട്ടിക പ്രകാരം 60 ലക്ഷം രൂപ വരുമാനമുള്ള ഒരു വ്യക്തി ഇപ്പോള്‍ നല്‍കുന്ന 15,91,865 രൂപയുടെ നികുതിക്ക് പകരം എല്ലാ കിഴിവുകള്‍ക്കും ശേഷം 17,36,889 രൂപ നികുതിയായി നല്‍കേണ്ടി വരും.

4. ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് 15 ശതമാനം സര്‍ച്ചാര്‍ജ്ജ് അധികമായി നല്‍കേണ്ടി വരുമെങ്കിലും 12875 രൂപ (സെസില്‍ നിന്നുള്ള ലാഭം ഉള്‍പ്പെടെ എന്നാല്‍ സര്‍ച്ചാര്‍ജ്ജില്‍ നിന്നുള്ള ലാഭം കഴിച്ച്) കുറച്ച് നല്‍കിയാല്‍ മതിയെന്ന ഒരു ചെറിയ ആശ്വാസമുണ്ട്. ഉദാഹരണത്തിന് ഒരാളുടെ മൊത്ത വരുമാനം 1.2 കോടി രൂപയാണെങ്കില്‍ (കിഴിവുകള്‍ കഴിച്ച്) സര്‍ച്ചാര്‍ജ്ജും സെസും ഉള്‍പ്പെടെ അയാള്‍ക്ക് 39,65,706 രൂപ നികുതിയിനത്തില്‍ നല്‍കേണ്ടി വരും. നേരത്ത അത് 39,80,512 ആയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍