UPDATES

ബജറ്റ് കോര്‍പ്പറേറ്റ് സൌഹൃദമെന്ന് കെ എം മാണി

അഴിമുഖം പ്രതിനിധി

നരേന്ദ്ര മോദി സര്‍കാരിന്റെ ആദ്യ പൊതു ബജറ്റ് കോര്‍പ്പറേറ്റ് സൗഹൃദ ബജറ്റ് എന്ന് ധന മന്ത്രി കെ എം മാണി. കേന്ദ്രത്തിന്റേത് ശരാശരി ബജറ്റണെന്നും ധനമന്ത്രി കുട്ടിച്ചേര്‍ത്തു. കേരളത്തിന്‌ ഈ ബജറ്റ് കൊണ്ട് യാതൊരു ഗുണവുമില്ല. സംസ്ഥാനത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്ന എയിംസ് ഈ ബജറ്റില്‍ അനുവദിച്ചിട്ടില്ല എന്നും മന്ത്രി  കൂട്ടിച്ചേര്‍ത്തൂ.

എന്നാല്‍ കേരളത്തിന് ഗുണകരമായ ചില നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. ഇതിൽ എടുത്തു പറയേണ്ടത് കൊച്ചി മെട്രോയാണ്. കൊച്ചി മെട്രോയ്ക്ക് 599.08 കോടിയുടെ നിക്ഷേപമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 273.80 കോടി കേന്ദ്രവിഹിതമായി ലഭ്യമാകും. ബാക്കി 264.64 കോടി വിദേശ വായ്പയാണ്. 60.64 കോടി നികുതിയിളവായും മെട്രോയ്ക്ക് സഹായം ലഭിക്കും. തിരുവനന്തപുരത്തെ വലിയമല ഐഐഎസ്ആറിന് 151 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ നിഷ് ദേശീയ സര്‍വ്വകലാശാലയായി ഉയര്‍ത്താനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. 

കൂടാതെ സുഗന്ധവിള ബോര്‍ഡിന് 95.35 കോടി, ഫാക്ടിന് 34.99 കോടി, കശുവണ്ടി വികസന കൗണ്‍സിലിന് 4 കോടി, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിക്ക് 120 കോടി, റബര്‍ബോഡിന് 161.75 കോടി, കശുവണ്ടി വികസന കൗണ്‍സിലിന് 4 കോടി, വിഎസ്എസ്സിക്ക് 679 കോടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 3 കോടി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 120 കോടി എന്നിങ്ങനെയാണ് കേരളത്തിന് തുക വകയിരുത്തിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍