UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര ബജറ്റില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് പരമാര്‍ശം പാടില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബജറ്റ് നീക്കിവെയ്ക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു

കേന്ദ്ര ബജറ്റില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരമാര്‍ശങ്ങളും പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് നീക്കിവെയ്ക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് ബജറ്റ് അവതരണത്തിന് നിര്‍ദ്ദേശങ്ങള്‍ വെച്ചുകൊണ്ട് ഇന്നലെ രാത്രി തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സംസ്ഥാന ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്. കേന്ദ്ര ബജറ്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍