UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫെഡറേഷന്റെ തീരുമാനത്തില്‍ കൈകടത്താനില്ല; പി യു ചിത്രയെ കയ്യൊഴിഞ്ഞ് കേന്ദ്രസര്‍ക്കാരും

അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്രമായ ഒരു സംഘടനയാണെന്നും അതില്‍ കൈകടത്താന്‍ അവകാശമില്ലെന്നുമാണ് അറിയിച്ചത്

ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്നും മലയാളി അത്‌ലറ്റ് പി യു ചിത്രയെ ഒഴിവാക്കിയ ഫെഡറേഷന്‍ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം. ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിച്ചത്.

പി യു ചിത്ര നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയപ്പോഴാണ് ഇത്. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്രമായ ഒരു സംഘടനയാണെന്നും അതില്‍ കൈകടത്താന്‍ സര്‍ക്കാരിന് അവകാശമില്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. പി യു ചിത്രയെ ഒഴിവാക്കിയത് യോഗ്യത ഇല്ലാത്തതിനാലാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഏഷ്യന്‍ മീറ്റില്‍ നേടിയ സ്വര്‍ണ മെഡല്‍ യോഗ്യതയായി കണക്കാക്കാനാകില്ലെന്നായിരുന്നു ഫെഡറേഷന്റെ വാദം. ഭൂവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് പി യു ചിത്ര സ്വര്‍ണം നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍