UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര മന്ത്രി നജ്മ ഹെപ്തുള്ള രാജിവച്ചു

അഴിമുഖം പ്രതിനിധി

കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി നജ്മ ഹെപ്തുള്ള മന്ത്രിസ്ഥാനം രാജിവച്ചു. നജ്മയ്‌ക്കൊപ്പം സഹമന്ത്രി സിദ്ധേശ്വരയും രാജിവച്ചിട്ടുണ്ട്. ഇരുവരുടെയും രാജി പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതി സ്വീകരിച്ചിട്ടുണ്ട്. മുക്താര്‍ അബ്ബാസ് നഖ്‌വിക്കു ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമല നല്‍കിയിട്ടുണ്ട്.

മന്ത്രിസഭയിലെ അഴിച്ചു പണിയുടെ ഭാഗമായി നഗരവികസന മന്ത്രാലയത്തിലെ സഹമന്ത്രിയായിരുന്ന ബാബുള്‍ സുപ്രിയോയെ ഘനവ്യവസായ, പൊതുമേഖല മന്ത്രാലയത്തിലേക്ക് മാറ്റി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍