UPDATES

പ്രവാസം

ഓഗസ്റ്റ് 1 മുതല്‍ യു എ ഇയില്‍ പുതിയ വിസ നിയമങ്ങള്‍

Avatar

ടീം അഴിമുഖം

ഓഗസ്റ്റ് ഒന്ന് മുതല്‍ യു എ ഇയില്‍ പുതിയ വിസ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ പ്രവേശനാനുമതികളും വിസകളും അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് നടപ്പില്‍ വരുന്നത്. പഠന വിസകള്‍, ആരോഗ്യ ശുശ്രൂഷയ്ക്കും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനുമായുള്ള പ്രവേശനാനുമതി തുടങ്ങി സന്ദര്‍ശനത്തിനും തൊഴിലിനുമായി ബഹുതല പ്രവേശനാനുമതി അനുവദിക്കുന്ന രീതിയിലാണ് വിസ ചട്ടങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന കുടുംബാംഗങ്ങളുടെ വിസകള്‍ റദ്ദാക്കാതെ തന്നെ സ്‌പോണ്‍സററുടെ റസിഡന്റ് വിസ റദ്ദാക്കുന്നതിന് 5,000 ദിര്‍ഹത്തിന്റെ മടക്കി കിട്ടുന്ന നിക്ഷേപം ഈടാക്കാനുള്ള തീരുമാനം അടങ്ങുന്നതുമാണ് യു എ ഇ ഉപാദ്ധ്യക്ഷനും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേക് മുഹമ്മദ് റാഷീദ് അല്‍ മക്തൂം ഒപ്പിട്ട പുതിയ പരിഷ്‌കാരം. സ്‌പോണ്‍സര്‍ തങ്ങളുടെ മുന്‍നില പുനഃസ്ഥാപിക്കുന്നതോടെ നിക്ഷേപത്തുക മടക്കി ലഭിക്കും. 

ഒരു സ്ത്രീ നിക്ഷേപക സ്‌പോണ്‍സര്‍ ചെയ്യുന്ന ഓരോ കുടുംബാംഗത്തിനും 3,000 ദിര്‍ഹത്തിന്റെ മടക്കി ലഭിക്കുന്ന നിക്ഷേപവും ഇന്റീരിയര്‍ മന്ത്രാലയം തീരുമാനിക്കുന്ന മനുഷ്യാവകാശപരമായ കേസുകള്‍ക്ക് 5,000 ദിര്‍ഹത്തിന്റെ മടക്കി ലഭിക്കാവുന്ന നിക്ഷേപവും ഈടാക്കും. റസിഡന്‍സി വിസ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ മടക്കി അയയ്ക്കുന്നതിനായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്. ഫീസ് അടച്ച ശേഷം നിയമപരമായ ബാധ്യതകള്‍ നിറവേറ്റാത്ത അപേക്ഷകരില്‍ നിന്നും ഈടാക്കുന്ന തുക ഈ ഫണ്ടിലേക്ക് വകയിരുത്തും. പുതിയ നിയമപ്രകാരം, റസിഡന്‍സി വകുപ്പിന്റെ പോര്‍ട്ടലുകളില്‍ കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുന്നതില്‍ പരാജയപ്പെടുന്നവരില്‍ നിന്നും 100 ദിര്‍ഹം പിഴ ഈടാക്കാനും വകുപ്പുണ്ട്.

പ്രസ്താവനകളോ സത്യവാങ്മൂലങ്ങളോ നല്‍കാന്‍ പരാജയപ്പെടുന്ന വ്യക്തിഗത അപേക്ഷകള്‍ക്ക് 500 ദിര്‍ഹവും കമ്പനി അപേക്ഷകള്‍ക്ക് 2000 ദിര്‍ഹവും പിഴയായി ഈടാക്കും. തങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തൊഴിലാളികളുടെ നിയമപരമായ നില പുതുക്കാന്‍ പരാജയപ്പെടുന്ന കമ്പനികള്‍, പ്രതി തൊഴിലാളിക്ക് 1000 ദിര്‍ഹം വച്ച് പിഴ ഒടുക്കേണ്ടി വരും. കമ്പനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ മന്ത്രാലയത്തെ അറിയിക്കാന്‍ വൈകിയാലും 1000 ദിര്‍ഹം പിഴ ഒടുക്കേണ്ടി വരും. റസിഡന്‍സി സംവിധാനം ദുരുപയോഗം ചെയ്യുകയോ രാജ്യത്തെമ്പാടുമുള്ള റസിഡന്‍സി വകുപ്പുകളില്‍ വ്യാജരേഖകള്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴ ചുമത്തുന്നതായിരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാക്കും. എന്നാല്‍ ഇത് 50,000 ദിര്‍ഹത്തില്‍ അധികം ആവില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം 

ലോകം ഇങ്ങനാണ് ഭായ്
തിക്റിത്തിലെ മാലാഖമാരെ, മലയാളി ആണുങ്ങള്‍ തിരക്കിലാണ്
ഈദുനാളില്‍ വിരുന്നു വന്ന മണങ്ങള്‍
അമ്മമാര്‍ക്ക് ചട്നിയുടെയും രൂപമാണ്
പ്രവാസവും പ്രസവവും

പൗരത്വ, റസിഡന്‍സി, തുറമുഖകാര്യ മേഖലകളില്‍ വിസയുടെയും പിഴ സംവിധാനങ്ങളുടെയും നടത്തിപ്പ് കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുള്ള സാങ്കേതിക, സേവന തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഇന്റീരിയര്‍ മന്ത്രാലയത്തിലെ വിദേശകാര്യ, റസിഡന്‍സി ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. മന്ത്രാലയത്തിന്റെ പൗരത്വം, റസിഡന്‍സി, തുറമുഖകാര്യ മേഖലകളിലെ സേവനങ്ങളുടെ സംഘാടനവും വികസനവും സംബന്ധിച്ച 2014/22-ആം നമ്പര്‍ മന്ത്രിസഭ തീരുമാന പ്രകാരം ഓഗസ്റ്റ് ഒന്ന് മുതല്‍ സംവിധാനം നടപ്പിലാവും. 

വിദേശികളുടെ പ്രവേശനവും റസിഡന്‍സിയും സംബന്ധിച്ച നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള 2014ലെ 377-ആം നമ്പര്‍ മന്ത്രിസഭ തീരുമാനം ഉപ പ്രധാനമന്ത്രിയും ഇന്റീരിയര്‍ മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ക് സായ്ഫ് ബിന്‍ സായിദ് അല്‍ നാഹ്യാന്‍ പുറത്തിറക്കി. പുതിയ വിസ ഫീസുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ moi.gov.ae എന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

പഠന വിസകള്‍, ആരോഗ്യ ശുശ്രൂഷയ്ക്കും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനുമായി പ്രവേശനാനുമതി തുടങ്ങി സന്ദര്‍ശനത്തിനും തൊഴിലിനുമായി ബഹുതല പ്രവേശനാനുമതി അനുവദിക്കുന്നത് ഉള്‍പ്പെടയുള്ള വിസകളും പ്രവേശനാനുമതികളും അനുവദിക്കുമെന്ന് പൗരത്വ, റസിഡന്‍സി, തുറമുഖകാര്യ മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹാരെബ് അല്‍ ഖെയ്‌ലി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍