UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: അമേരിക്കയും അലിഗഡ് സര്‍വകലാശാലയും

Avatar

1776 സെപ്തംബര്‍ 9 
അമേരിക്കന്‍ കോളനികള്‍ യുണൈറ്റ്ഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയാകുന്നു

1776 സെപ്തംബര്‍ 9 നാണ് അമേരിക്ക യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക എന്ന് പുനഃര്‍നാമകരണം ചെയ്യപ്പെടുന്നത്. ഈ ദിവസം ചേര്‍ന്ന കോണ്ടിനെന്റല്‍ കോണ്‍ഗ്രസാണ് തങ്ങളുടെ പുതിയ രാഷ്ട്രത്തിന് ഐക്യകോളനികള്‍ എന്ന പേര് മാറ്റി അമേരിക്കന്‍ ഐക്യനാടുകള്‍ എന്ന പേര് സ്വീകരിക്കുന്ന വിളംബരം അവതരിപ്പിക്കുന്നത്. ഇതിന്‍ പ്രകാരം തുടര്‍ന്നുള്ള എല്ലാ ആശവിനിമയങ്ങളില്‍ നിന്നും ഐക്യകോളനികള്‍ എന്ന പേര് ഒഴിവാക്കപ്പെട്ടു.

അമേരിക്കന്‍ കോളനികള്‍ എല്ലാം സ്വതന്ത്രമാക്കപ്പെട്ടതായി റിച്ചാര്‍ഡ് ഹെന്റി ലീ ജൂലൈയില്‍ നടന്ന കോണ്‍ഗ്രസില്‍ അവതരിപ്പിച്ച വിളംബരത്തിന്റെ ആമുഖമായി പ്രസ്താവിച്ചിരുന്നു. സെപ്തംബറില്‍ കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് കോളനികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതിയുണ്ടാക്കുകയും തുടര്‍ന്ന് അമേരിക്കന്‍ ഐക്യനാടുകള്‍ പിറവിയെടുക്കുകയും ചെയ്തു.

1920 സെപ്തംബര്‍ 9
മുഹമ്മദീയന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് അലിഗഡ് മുസ്ലിം സര്‍വകലാശാലയാകുന്നു

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വിഖ്യാതമായ അലിഗഡ് മുസ്ലിം സര്‍വകലാശാലയ്ക്ക് ആ പേര് ലഭിക്കുന്നത് 1920 സെപ്തംബര്‍ 9നായിരുന്നു. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ അലിഗഡില്‍ സ്ഥാപിച്ച മുഹമ്മദീയന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജാണ് അലിഗഡ് സര്‍വകലാശാലയായി പേരുമാറിയത്.

പ്രശസ്ത ചിന്തകനായിരുന്ന സയ്യിദ് ഖാന്‍ അലിഗഡ് കോളേജ് സ്ഥാപിക്കുന്നത് മുസ്ലിം ജനവിഭാഗത്തിന് സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസം നല്‍കുക ഒപ്പം ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് ചേരാനാവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിക്കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം തന്റെ ജനവിഭാഗങ്ങള്‍ക്ക് പകരുക എന്നൊരു ലക്ഷ്യം കൂടി കണ്ടുകൊണ്ടായിരുന്നു സയ്യിദ് ഖാന്‍ ഈ മുസ്ലിം സര്‍വകലാശാലയ്ക്ക് തറക്കല്ലിട്ടത്.

ഇങ്ങിനെയൊരു കോളേജ് സ്ഥാപിക്കുന്നതിന് രാജാ ജയ് കിഷന്റെ സഹായവും സയ്യിദ് ഖാന് ലഭിച്ചിരുന്നു. അലിഗഡ് സര്‍വകാലശാലയാണ് ഗവണ്‍മെന്റ്-സ്വകാര്യമേഖലയിലെ ആദ്യത്തെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനം എന്നപേര്‍ ഇന്ത്യയില്‍ സ്വന്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍