UPDATES

അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍; ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് യുഎസില്‍ പുതിയ തിരഞ്ഞെടുപ്പ് വാചകം

അഴിമുഖം പ്രതിനിധി

അമേരിക്കയിലെ ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപ് ക്യാമ്പ് പുറത്തിറക്കിയിരിക്കുന്ന പുതിയ തിരഞ്ഞെടുപ്പ് വാചകമാണ് ‘അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍’. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോദിയും ബിജെപിയും ഉപയോഗിച്ചിരുന്ന തിരഞ്ഞെടുപ്പ് വാചകമായ ‘അബ് കി ബാര്‍, മോദി സര്‍ക്കാര്‍’ എന്നതില്‍ ‘മോദി’ മാറ്റി ‘ട്രംപ്’ ആക്കിയിരിക്കുകയാണ് ട്രംപ് ക്യാമ്പ്.

അമേരിക്കന്‍ ടെലിവിഷന്‍ പരസ്യത്തിലൂടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപ് ‘അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍’ എന്ന വാചകം ഉപയോഗിക്കുമ്പോള്‍ ലക്ഷ്യമിടുന്നത് ലക്ഷകണക്കിനുള്ള ഇന്ത്യന്‍ വോട്ടര്‍മാരെയാണ്. ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ടു പ്രചാരണം നടത്തുന്നത്.

 ‘അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍’ തിരഞ്ഞെടുപ്പ് പരസ്യം

ട്രംപിന്റെ പുതിയ തിരഞ്ഞെടുപ്പ് പരസ്യത്തിന് 30 സെക്കന്‍ഡാണ് ദൈര്‍ഘ്യം. അമേരിക്കയിലെ ഇന്ത്യന്‍ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് പരസ്യം ചെയ്തിരിക്കുന്നത്.

അമേരിക്കയിലെ 20-ഓളം ചാനലുകളില്‍ പരസ്യം പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ അമേരിക്കന്‍ അഡ്വവൈസറി കൗണ്‍സിലിന്റെ ചെയര്‍മാന്‍ ശലഭ് കുമാര്‍ പറഞ്ഞു. ‘ഞാന്‍ ഡോണാള്‍ഡ് ട്രംപ്, ഈ സന്ദേശം എന്റെ അറിവോടെയാണ്’ എന്നു പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍