UPDATES

ഹോളിയല്ല; ഇന്ന്‍ ഹൈദരാബാദിന്, രോഹിത് വെമൂലയ്ക്ക് വേണ്ടി- ഷെഹ്ല റാഷിദ്

Avatar

അഴിമുഖം പ്രതിനിധി

ദാദ്രിയില്‍ ഒരാളെ തല്ലിക്കൊന്നതിന് ശിക്ഷയില്ല. ഭഗാനയില്‍ നടന്ന ബലാത്സംഗങ്ങള്‍ക്ക് ശിക്ഷയില്ല. ദളിത് സ്ത്രീകളെ നഗ്നരായി നടത്തിച്ചതിന് ശിക്ഷയില്ല. ബതാനിയില്‍ നടന്ന ദളിത് കൂട്ടക്കൊലയ്ക്ക് ശിക്ഷയില്ല. ദളിതരുടെ ഗ്രാമം അങ്ങനെ തന്നെ കത്തിച്ചു കളഞ്ഞതിന് ശിക്ഷയില്ല. എന്നാല്‍ 25 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അറസ്റ്റിലാവുകയും അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കുകയും ചെയ്തിരിക്കുന്നു- എന്തിന്? അവര്‍ ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയതിന്.

 

ഉദയഭാനു എന്ന വിദ്യാര്‍ഥി ഐ.സി.യുവില്‍ ഗുരുതരാവസ്ഥയിലാണ്- ചെയ്ത കുറ്റം? പരസ്യമായി ഭക്ഷണം പാചകം ചെയ്തു. ഭക്ഷണമില്ല, വെള്ളമില്ല, ഇന്റര്‍നെറ്റില്ല- ജീവിക്കാനായി വിദ്യാര്‍ഥികള്‍ അവിടെ പൊരുതുകയാണ്. എന്നാല്‍ ഞങ്ങളുടെ ഐക്യദാര്‍ഡ്യത്തെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. എച്ച്.സി.യുവിന് വേണ്ടി ഞങ്ങള്‍ ഇന്നലെ മാര്‍ച്ച് ചെയ്തു. ഞങ്ങള്‍ ഇനിയും അത് തുടരും. എല്ലാ എച്ച്.സി.യു വിദ്യാര്‍ഥികളെയും അധ്യാപകരേയും ഉപാധികളില്ലാതെ വിട്ടയയ്ക്കുക, കേസുകള്‍ പിന്‍വലിക്കുക, കൊലയാളി അപ്പാ റാവുവിനെ പുറത്താക്കുക.

 

കളറില്‍ മുങ്ങാന്‍ ഞങ്ങള്‍ക്കും ഇഷ്ടമാണ്. പക്ഷേ അത് ഇന്നല്ല. ഇന്ന് എച്ച്.സി.യുവിന് വേണ്ടിയാണ്. രോഹിതിന് വേണ്ടിയാണ്, ഉദയയ്ക്കു വേണ്ടിയാണ്, അറസ്റ്റിലായ മുഴുവന്‍ സഖാക്കള്‍ക്കും വേണ്ടിയാണ്.

 

(ജെ.എന്‍.യു സ്റ്റുഡന്‍റ് യൂണിയന്‍ വൈസ് പ്രസിഡണ്ട് ഷെഹ്ല റാഷിദിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍