UPDATES

നിയമ സഭയില്‍ സംഘട്ടനവും ലഡുവിതരണവും

അഴിമുഖം പ്രതിനിധി

കേരള നിയമസഭ ചരിതത്തില്‍ ഇതുവരെ കാണാത്ത സംഭവവികാസങ്ങള്‍ക്ക് ഇന്ന് സാക്ഷ്യം വഹിച്ചു. സ്പീക്കറുടെ ഡയസ് തകര്‍ത്ത് സ്പീക്കറെ സഭയ്ക്കകത്ത് കയറ്റാതെ തടഞ്ഞപ്പോള്‍ ഭരണപക്ഷത്തിന്റെയും വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കനത്തസുരക്ഷയില്‍ മാണി മാറി നിന്ന് ബജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ ഏതാനും പേജുകള്‍ മാത്രം വായിച്ച് മാണി ബജറ്റ് സഭയില്‍ സമര്‍പ്പിച്ചു. സ്പീക്കര്‍ ആംഗ്യംകൊണ്ട് ബജറ്റ് ്അവതരണത്തിനുള്ള അനുമതി നല്‍കിയെന്നാണ് ഭരണപക്ഷം പറയുന്നത്. പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ബജറ്റ് അവതരിപ്പിച്ച മാണിക്ക് ഉമ്മവച്ചും ലഡുവിതരണം നടത്തിയും ഭരണപക്ഷം ആഹ്ലാദപ്രകടനം നടത്തി.എന്നാല്‍ ചട്ടപ്രകാരമല്ല ബജറ്റ് അവതരണം നടത്തിയെന്നാണ് പ്രതിപക്ഷം പറയുന്നത്.

സഭ ഇതുവരെ കാണാത്ത സംഘര്‍ഷങ്ങളാണ് ഇന്ന് അരങ്ങേറിയത്. തോമസ് ഐസക്, ബേബി, ലതിക,ജമീല പ്രകാശം എന്നീ പ്രതിപക്ഷാംഗങ്ങളെ കയ്യേറ്റം ചെയ്യുകയും തള്ളിയിടുകയും ചെയ്തു. വി ശിവന്‍കുട്ടി എംഎല്‍എയടക്കം നാലു എംഎല്‍എമാര്‍ക്ക്ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് സഭയ്ക്കുള്ളില്‍ തന്നെ ചികിത്സ നല്‍കുകയുണ്ടായി. വനിത എംഎല്‍എമാരെ തള്ളിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. യുഡിഎഫ് എംഎല്‍എ ശിവദാസന്‍ നായര്‍ ജമീല പ്രകാശം എംഎല്‍എയെ തള്ളിയിടുകയുണ്ടായി.എം എ വാഹിദ് എംഎല്‍എ കെ കെ ലതികയെ മര്‍ദ്ദിക്കുകയുണ്ടായി. തോമസ് ഐസക്കിനെ വാച്ച് ആന്‍ഡ് വാര്‍ഡ് തള്ളി താഴെയിടുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നും ബേബിയെ തള്ളിയിട്ടെന്നും പ്രതിപക്ഷം പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍