UPDATES

സയന്‍സ്/ടെക്നോളജി

വാട്‌സ് ആപ്പ് നഷ്ടത്തില്‍ തന്നെ; ഇന്ത്യയില്‍ ഫേസ്ബുക്കിന് വലിയ ഭീഷണിയാകുന്നുവെന്ന് സുക്കര്‍ബര്‍ഗ്

2014ലാണ് ഫേസ്ബുക്ക് വാട്‌സ്ആപ്പ് ഏറ്റെടുത്തത്.

വാട്‌സ്ആപ്പ് ഫേസ്ബുക്കിന് വെല്ലുവിളി ഉയര്‍ത്തുന്നതായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വാട്‌സ്ആപ്പിന്റെ ജനപ്രീതിമുലം ഫേസ്ബുക്കില്‍ ജനങ്ങള്‍ ചിലവഴിക്കുന്ന സമയത്തില്‍ വലിയ കുറവുണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. ഈ പ്രവണത ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നും അദ്ദേഹം അനലിസ്റ്റിലുകളുടെ യോഗത്തില്‍ അറിയിച്ചു.

ഫേസ്ബുക്ക് ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി വാട്‌സ് ആപ്പ് നഷ്ടത്തിലാണ്. 1900 കോടി ഡോളറിനാണ് ഫേസ്ബുക്ക് വാട്‌സ്ആപ്പ് ഏറ്റെടുത്തത്. ഇതിന് ശേഷമാണ് വാട്‌സ്ആപ്പിന്റെ ഉപയോഗത്തില്‍ വലിയ വര്‍ധനയുണ്ടാകുന്നത്. എന്നാല്‍ അതിനെ എങ്ങനെ സാമ്പത്തികമായി ഉപയോഗപ്പെടുത്താമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഫേസ്ബുക്കിന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. 30 കോടി പേര്‍ ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായാണ് കണക്കാക്കുന്നത്. കൂടുതല്‍ സ്വകാര്യമായി ഉപയോഗിക്കാവുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാവേണ്ടതുണ്ടെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ന്യൂസ് ഫീഡുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കിന്റെ മുഖ്യ വരുമാനം.

ഇന്ത്യയില്‍ ആദ്യമായി ഇന്‌റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരാണ് കൂടുതലായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ചെറിയ ബാന്റ് വിഡ്ത്തില്‍ പ്രവര്‍ത്തിപ്പിക്കാമെന്നതുമാണ് വാട്‌സ്ആപ്പിന്റെ ഇന്ത്യയിലെ സ്വീകാര്യതയ്ക്ക് കാരണമായി പറയുന്നത്.

ഫേസ്ബുക്കിന്റെ ലാഭം ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞിരുന്നു 2.4 ബില്ല്യണ്‍ കോടി ഡോളറാണ് ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഫേസ്ബുക്കിന്റെ ലാഭം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍