UPDATES

യുപി ഫലങ്ങള്‍ തെളിയിക്കുന്ന മുസ്ലീം വോട്ടെന്ന മിഥ്യ

മോദി തരംഗമെന്ന് നിശ്ചയമായും പറയാവുന്ന ഒന്നില്‍, ഒന്നിച്ചുള്ള മുസ്ലീം വോട്ട് എന്ന സാമ്പ്രദായിക വിശകലനം ഒലിച്ചുപോയിരിക്കുന്നു

ഒടുവില്‍ ഉത്തര്‍പ്രദേശിലെ ഏറെ ചര്‍ച്ച ചെയ്ത മുസ്ലീം വോട്ട് ഒരു മിഥ്യയാണെന്ന് തെളിഞ്ഞു. ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താത്ത ബിജെപി സംസ്ഥാനത്ത് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നിരിക്കുന്നു.

സൂക്ഷ്മാംശങ്ങളില്‍ വിദഗ്ദ്ധന്മാര്‍ തമ്മില്‍ ഭിന്നതയുണ്ട്- മുസ്ലീം വോട്ട് ഒരു മിഥ്യയായിരുന്നോ, അതോ സംസ്ഥാനത്തെ ജനസംഖ്യയില്‍ 19.3 സതമാനം വരുന്ന, 73 മണ്ഡലങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാവുന്ന വിധത്തില്‍ 30 ശതമാനത്തിലേറെ വോട്ടുള്ള മുസ്ലീങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ഒരു വിധിനിര്‍ണായക ഘടകമല്ലാതായോ എന്നതൊക്കെയാണവ.

മോദി തരംഗമെന്ന് നിശ്ചയമായും പറയാവുന്ന ഒന്നില്‍, ഒന്നിച്ചുള്ള മുസ്ലീം വോട്ട് എന്ന സാമ്പ്രദായിക വിശകലനം ഒലിച്ചുപോയിരിക്കുന്നു. ഒപ്പം വിജയ സമവാക്യങ്ങള്‍ എന്നു കരുതിയിരുന്ന യാദവ്-മുസ്ലീം, ദളിത്-മുസ്ലീം സഖ്യങ്ങളും.

കെയ്റോവിലെ അല്‍ അസറിന് മാത്രം പിന്നിലുള്ള ഇന്ത്യയിലെ ഏറ്റവും ആദരണീയമായ മുസ്ലീം മതപാഠശാല ദാര്‍-ഉല്‍-ഉലൂം നില്‍ക്കുന്ന  ദിയോബന്ദ് മണ്ഡലത്തില്‍ വിജയിച്ചത് ബിജെപിയുടെ ബ്രിജേഷ് ആണ്. എസ്പിയും ബിഎസ്പിയും ഇവിടെ മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരുന്നത്. കഴിഞ്ഞ തവണ ബിഎസ്പിയാണ് വിജയിച്ചതും.

ഇത്തവണ 42 മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ബിജെപി വിജയത്തിലേക്കാണ് നീങ്ങി എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2012-ല്‍ ഇത് എട്ടും, 2007-ല്‍ അഞ്ചുമായിരുന്നു. 2012-ല്‍ ബിഎസ്പി 17-ഉം 2007-ല്‍ എട്ടും സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ ഒരു സീറ്റില്‍ മാത്രമാണ് ബിഎസ്പി മുന്‍തൂക്കം നേടിയത്.

മറ്റൊരു ഞെട്ടിക്കുന്ന കണക്കിതാണ്: ഈ 42 സീറ്റില്‍ ബിജെപി 39.36 ശതമാനം വോട്ട് നേടി. എസ്പിക്ക് 30.06 ശതമാനവും ബിഎസ്പിക്ക് 18.61 ശതമാനവും ആണെന്നോര്‍ക്കണം. കോണ്‍ഗ്രസിന് ആകട്ടെ ഇത് വെറും നാലു ശതമാനത്തില്‍ താഴെയാണ് ലഭിച്ചത്.

2014-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് നടന്ന മുസഫര്‍നഗര്‍ കലാപത്തില്‍ കൊല്ലപ്പെട്ടത് 60-ലേറെ മുസ്ലീങ്ങളാണ്‌. എന്നാല്‍ ഇത്തവണ ഈ മേഖലയിലെ ഒട്ടുമിക്ക സീറ്റുകളിലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ഥികളാണ്. കലാപം ഏറ്റവും കൂടുതല്‍ ബാധിച്ച ബുര്‍ഹനയില്‍ എസ്പി സ്ഥാനാര്‍ഥിയെ ബിജെപി സ്ഥാനാര്‍ഥി തോല്‍പ്പിച്ചു. കലാപം രൂക്ഷമായിരുന്ന കടൌളി, മീര്‍പൂര്‍, പുര്‍ക്വാസി, ചരത്വാല്‍ എന്നിവിടങ്ങളിലൊക്കെ എസ്പി, ബിഎസ്പിയുടെ സിറ്റിംഗ് എംഎല്‍എമാര്‍ തോറ്റു. മുസഫര്‍നഗര്‍ സിറ്റി സീറ്റില്‍ ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ കപില്‍ ദേവ് അഗര്‍വാള്‍ സമാജ്വാദിപാര്‍ട്ടിയുടെ ഗൌരവ് സ്വരൂപിനെ പരാജയപ്പെടുത്തി. അതായത് മുസ്ലീം വോട്ട് ഇവിടെ എസ്പി സ്ഥാനാര്‍ഥിയെ തുണച്ചില്ല എന്നു കാണാം. സമീപ സ്ഥലങ്ങളായ മൊറാദാബാദ്, ബിജ്നൂര്‍, സഹാരന്‍പൂര്‍, ബെറൈലി എന്നിവിടങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ നേട്ടമുണ്ടാക്കി.

 

അപ്പോള്‍ ഒറ്റക്കെട്ടായ മുസ്ലീം വോട്ട് ഒരു മിഥ്യയാണോ? ശരാശരി മുസ്ലീങ്ങള്‍ ശരാശരി ഇന്ത്യക്കാരെപ്പോലെയാണോ വോട്ട് ചെയ്യുന്നത്? അവര്‍ മിക്കപ്പോഴും പ്രാദേശിക പരിഗണനകളാലാണ് നയിക്കപ്പെടുന്നത്. ഈ വിജയത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഇങ്ങനെ പറഞ്ഞു, “വോട്ടര്‍ എന്നാല്‍ വോട്ടറാണ്. ഹിന്ദു വോട്ടറും മുസ്ലീം വോട്ടറും എന്നൊന്നുമില്ല.”

എന്നിട്ടും, മുസ്ലീം വോട്ടുകളെ ബിജെപി സമര്‍ത്ഥമായി നിര്‍വ്വീര്യമാക്കി എന്നു കരുതുന്നവരുണ്ട്. അവരെ സംബന്ധിച്ച് ബിജെപിയുടെ വിജയം വെറുപ്പിന്റെ വിജയമാണ്, ഇന്ത്യന്‍ ജനാധിപത്യത്തിന് ഒട്ടും നല്ല വാര്‍ത്തയല്ല. സമര്‍ത്ഥമായ സാമൂഹ്യ സമവാക്യ സൃഷ്ടിയും ധ്രുവീകരണവും ഉപയോഗിച്ചാണ് ബിജെപി മുസ്ലീം വോട്ടുകളെ നിര്‍വ്വീര്യമാക്കിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍