UPDATES

എഡിറ്റര്‍

യു.പി ബാലന് യു എന്‍ അംഗീകാരം

Avatar

കഴിഞ്ഞവര്‍ഷം മുസാഫര്‍ നഗറില്‍ അരങ്ങേറിയ വര്‍ഗ്ഗീയ കലാപത്തെ തുടര്‍ന്ന് പശ്ചിമ യു പിയ്ക്കുമേല്‍ വീണ ആശങ്കയുടെ കരിനിഴല്‍ ഇതുവരെ മാറിയിട്ടില്ല. കലാപസാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അവിടെയുള്ള മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ വിടാന്‍പോലും ഭയക്കുകയാണ്. ഇവരില്‍ കൂടുതലും മുസ്ലിം കുട്ടികളാണ്. ഹിന്ദുവിഭാഗത്തില്‍പ്പെട്ട കുട്ടികളും കുറവല്ല. ഈ കുട്ടികളൊക്കെ തങ്ങളുടെ ക്ലാസ്മുറികള്‍ കണ്ടിട്ട് മാസങ്ങളിലായി. ഈ സാഹചര്യത്തിലാണ് കുട്ടികളെ തിരികെ സ്‌കൂളില്‍ കൊണ്ടുവരാനായി അഭിഷേക് എന്ന പതിനാലുകാരന്‍ മുന്നിട്ടിറങ്ങുന്നത്. അവന്റെ ഇടപെടലുകള്‍ ഫലം കണ്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഭിഷേകിന് മീന രത്തന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയും അഭിഷേകിന്റെ കര്‍ത്തവ്യത്തെ അഭിനന്ദിച്ചിരിക്കുന്നു. വിശദമായി വായിക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://epaperbeta.timesofindia.com/Article.aspx?eid=31804&articlexml=UP-boy-gets-riot-wary-kids-back-to-27092014014057

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍