UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ ബിജെപി മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിറുത്തിയിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി

പാര്‍ട്ടി അധികാരത്തിലെത്തുന്ന പക്ഷം മുസ്ലീം സമുദായത്തിന് വേണ്ട പരിഗണനകള്‍ നല്‍കുമെന്നും നഖ്വി

യുപിയില്‍ ബിജെപി മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിറുത്തിയിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രിയും പാര്‍ട്ടി ഉപാദ്ധ്യക്ഷനുമായ മുക്താര്‍ അബ്ബാസ് നഖ്വി തിങ്കളാഴ്ച പറഞ്ഞു. യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു മുസ്ലീമിനെ പോലും സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് നഖ്വിയുടെ പ്രസ്താവന പുറത്തുവരുന്നത്. എന്നാല്‍ പാര്‍ട്ടി അധികാരത്തിലെത്തുന്ന പക്ഷം മുസ്ലീം സമുദായത്തിന് വേണ്ട പരിഗണനകള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ എന്ത് പരിഗണനയാണ് മുസ്ലീങ്ങള്‍ക്ക് ബിജെപി നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

മുസ്ലീങ്ങള്‍ക്ക് യുപിയില്‍ ടിക്കറ്റ് നല്‍കാതിരുന്നത് വച്ചാവില്ല കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനം തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോവുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. എല്ലാവരുടെയും പിന്തുണയോടെയാണ് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. യുപിയിലും അങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും നഖ്വി പറഞ്ഞു.

കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗും ജലവിഭവമന്ത്രി ഉമാ ഭാരതിയും ഇതേ അഭിപ്രായം ഇന്നലെ പ്രകടിപ്പിച്ചിരുന്നു. യുപി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രകടനത്തിന്റെ വിലയിരുത്തലായി കണക്കാനാവില്ലെന്നും രാജ്‌നാഥ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍