UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യു പി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനെ ഷീല ദീക്ഷിത് നയിക്കും

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ മുതിര്‍ന്ന നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീഷ ദീക്ഷിത് നയിക്കും. അനുഭവസമ്പത്തും മികച്ച പ്രവര്‍ത്തനവും കണക്കിലെടുത്താണ് ഷീല ദീക്ഷിതിനെ ദൗത്യം ഏല്‍പ്പിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് ജനാര്‍ഥന്‍ ദ്വിവേദി പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നില്‍ ഏല്‍പ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്നു പുതിയ ഉത്തരവാദിത്വത്തിന് നിര്‍ദേശിക്കപ്പെട്ടശേഷം ഷീല ദീക്ഷിത് പ്രതികരിച്ചു. പ്രിയങ്കാഗാന്ധി യു പി തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഷീല ദീക്ഷിത് പറഞ്ഞു. 

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലയുടെ പേര് നേരത്തെ തന്നെ പറഞ്ഞു കേട്ടിരുന്നതാണ്. താന്‍ ഉത്തര്‍പ്രദേശിന്റെ മരുമകളാണെന്നും ഏത് ഉത്തരവാദിത്വം ഏറ്റെടുക്കാനും തയ്യാറാണെന്നും അവര്‍ മുമ്പ് പ്രതികരണങ്ങള്‍ നടത്തിയിരുന്നു. യുപി കോണ്‍ഗ്രസ് അധ്യക്ഷനായി കഴിഞ്ഞ ദിവസം ബോളിവുഡ് താരവും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബാറിനെ പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍