UPDATES

ട്രെന്‍ഡിങ്ങ്

ഉത്തര്‍പ്രദേശില്‍ മുസ്ലിം വിവാഹ വീടുകളില്‍ വ്യാപക പോലീസ് റെയ്ഡ്

പോലീസും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് സംസ്ഥാനത്തെ എല്ലാ അറവുശാലകളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്

ഉത്തര്‍പ്രദേശിലെ മുസ്ലിം വിവാഹ വീടുകളില്‍ വ്യാപക പോലീസ് റെയ്ഡ്. വിവാഹ വീടുകളില്‍ മാംസം വിളമ്പുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് റെയ്ഡ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചുമതലയേറ്റതോടെ അറവുശാലകള്‍ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് ഇത്.

റെയ്ഡിനിടെ ബീഫ്, ചിക്കന്‍, മട്ടന്‍ എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ സല്‍ക്കാരത്തിനെത്തുന്നവര്‍ക്ക് മാംസ വിഭവങ്ങളൊന്നും നല്‍കാനാകാത്ത സാഹചര്യമാണ് യുപിയിലെ മുസ്ലിം വീടുകളില്‍ ഇപ്പോഴുള്ളത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ അറവുശാലകളെല്ലാമാണ് കഴിഞ്ഞയാഴ്ച അടപ്പിച്ചത്. ലൈസന്‍സില്ലാത്ത അറവുശാലകളെ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതെന്ന് നേരത്തെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും പലയിടങ്ങളിലും ലൈസന്‍സുള്ള അറവുശാലകളെ പോലും പ്രവര്‍ത്തിക്കാന്‍ പോലീസ് അനുവദിക്കുന്നില്ല.

കഴിഞ്ഞ ദിവസം കസ്ഗുഞ്ച് ടൗണ്‍ മാര്‍ക്കറ്റില്‍ പോലീസ് റെയ്ഡ് നടത്തുകയും ചിക്കനോ മട്ടനോ ഇനിമുതല്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് വ്യാപാരികളുടെ ജീവിതമാണ് പോലീസ് നടപടി മൂലം പ്രതിസന്ധിയിലായിരിക്കുന്നതെന്ന് ലക്‌നൗ മട്ടണ്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ അംഗമായ മുഹീന്‍ ഖുറേഷി അറിയിച്ചു. ഈ വിഷയത്തില്‍ ജനകീയ സമരത്തിന് തയ്യാറെടുക്കുകയാണ് അവര്‍. അതുത്ത സംസ്ഥാനങ്ങളില്‍ നിന്നു പോലും ഇപ്പോള്‍ യുപിയില്‍ മത്സ്യ, മാംസങ്ങള്‍ എത്താത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലക്ഷക്കണക്കിനാളുകളാണ് മാംസ വിപണനവുമായി ബന്ധപ്പെട്ട് ഇവിടെ ഉപജീവനം നയിക്കുന്നത്. അറവുശാലകള്‍ ഇല്ലാതാകുന്നതോടെ ഇവരെല്ലാം തൊഴില്‍ രഹിതരാകുന്ന അവസ്ഥയാണുള്ളതെന്നും അതോടെ സംസ്ഥാനത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും നിയന്ത്രണാധീതമായി വര്‍ദ്ധിക്കുമെന്നും സാമ്പത്തിക വിലയിരുത്തുന്നു. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ആഘാതമായി തീരും.

നിയമവിരുദ്ധ അറവുശാലകള്‍ അടച്ചുപൂട്ടുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചതെങ്കിലും ഇപ്പോള്‍ പോലീസും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് സംസ്ഥാനത്തെ എല്ലാ അറവുശാലകളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍