UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ നരേന്ദ്ര മോദി യുപിയില്‍ പ്രചരണം തുടങ്ങി

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ എതിരാളി സ്‌കാം(അഴിമതി) ആണെന്ന് മോദി!

ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മീററ്റില്‍ നിന്നും പ്രചരണം ആരംഭിച്ചു. എന്നാല്‍ അദ്ദേഹം പ്രസംഗിക്കാന്‍ എത്തിയതിന് ശേഷവും നിരവധി കസേരകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ എതിരാളി സ്‌കാം(അഴിമതി) ആണെന്ന് മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇതില്‍ എസ് എന്നാല്‍ സമാജ് വാദിയും സി എന്നാല്‍ കോണ്‍ഗ്രസും എ എന്നാല്‍ അഖിലേഷും എം എന്നാല്‍ മായാവതിയും ആണെന്ന് മോദി വിശദീകരിച്ചു. തന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ സഹായിക്കാന്‍ ശ്രമിച്ചാലും സംസ്ഥാന സര്‍ക്കാരിന് ആ ചിന്തയില്ലെങ്കില്‍ പണം മറ്റിടങ്ങളിലേക്ക് വഴിമാറി പോകുമെന്ന് അദ്ദേഹം അറിയിച്ചു.

യുപിയിലെ ആരോഗ്യമേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 4000 കോടി രൂപ അനുവദിച്ചെങ്കിലും 250 കോടി പോലും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ ചെലവഴിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. പിന്നീട് തങ്ങള്‍ ഈ തുക 7000 കോടിയായി ഉയര്‍ത്തിയെങ്കിലും അതില്‍ നിന്നും 280 കോടി രൂപ പോലും ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.

2022 ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തം വീടുണ്ടാകും. നിര്‍ണായകമായ ഈ അസംബ്ലി തെരഞ്ഞെടുപ്പ് ദാരിദ്ര്യത്തിനെതിരായ യുദ്ധമാണ്. ഒന്നാം സ്വാതന്ത്ര്യ സമരം ഇവിടെ മീററ്റില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍ ദാരിദ്ര്യത്തിനെതിരായ സമരം പൊട്ടിപ്പുറപ്പെടുന്നു. ‘കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും കൈകോര്‍ത്താല്‍ എന്ത് സംഭവിക്കുമെന്ന് ഒരു ദിവസം അറിയാം. പതിറ്റാണ്ടുകളോളം പരസ്പരം തോല്‍പ്പിച്ചിരുന്ന രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാക്കുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്’ അദ്ദേഹം യുപിയിലെ കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തെക്കുറിച്ച് പ്രതികരിച്ചു.

‘സഖ്യമുണ്ടാക്കിയതിന് ശേഷം അവര്‍ സഹായത്തിനായി കരഞ്ഞ് വിളിക്കുകയാണ്. സ്വയം രക്ഷിക്കാനാകാത്തവര്‍ എങ്ങനെയാണ് യുപിയെ സഹായിക്കുക’. സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം താറുമാറാക്കിയ സംസ്ഥാന സര്‍ക്കാരിനെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍