UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീ സുരക്ഷയാണ് യുപിയിലും വിഷയം; ഇന്ത്യയെക്കുറിച്ച് പുറംനാടുകളില്‍ കാണുന്നത് ഇതൊക്കെയാണ്: കണ്ടു നോക്കൂ

ബിബിസിയുടെ ജസ്റ്റിന്‍ റൌലാറ്റ് തയാറാക്കിയ റിപ്പോര്‍ട്ട്

യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം സ്ത്രീ സുരക്ഷയ്ക്ക് എന്ന പേരില്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ആന്റി- റോമിയോ സ്ക്വാഡ് നടത്തുന്ന സദാചാര പോലീസിംഗിനെക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ലക്നൌവില്‍ ഒരു യുവാവിനെയും യുവതിയേയും പോലീസുകാര്‍ ചോദ്യം ചെയ്യുന്നതും യുവാവിനെ ബൈക്കില്‍ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുന്നതും ഏറെ ചര്‍ച്ചയായിരുന്നു.

പൊതുസ്ഥലത്ത് ഒരുമിച്ചിരിക്കുകയോ നടക്കുകയോ ചെയ്യുന്ന ആണിനേയും പെണ്ണിനേയും പിടികൂടുക, ആണുങ്ങളെ മര്‍ദ്ദിക്കുക, സ്ത്രീകള്‍ക്ക് സദാചാര ഉപദേശം നല്‍കുക തുടങ്ങിയവയാണ് ഈ സദാചാര പോലീസിന്റെ ജോലി. ലോകം മുഴുവന്‍ ലിംഗ സമത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറി വരുന്ന കാലത്താണ് നൂറ്റാണ്ടുകള്‍ പിന്നിലെക്കുള്ള ഈ പോക്ക് എന്നും വിമര്‍ശനങ്ങള്‍ ഉയരുന്നത്. യുപിയില്‍ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് വരെ വഴിവച്ച ലവ് ജിഹാദ് എന്ന സംഘപരിവാര്‍ പ്രചാരണത്തിന്റെ മറ പിടിച്ചാണ് ഇപ്പോഴത്തെ നടപടി.

ആധുനിക ഇന്ത്യയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന വികസിത രാജ്യങ്ങളിള്‍ എങ്ങനെയായിരിക്കും ഈ രാജ്യത്തെ കാണുക. ഈ കാഴ്ച എന്തായിരിക്കും ഇന്ത്യയെക്കുറിച്ചുള്ള തോന്നല്‍ ഉണ്ടാക്കുക? ബിബിസിയുടെ ജസ്റ്റിന്‍ റൌലാറ്റ് തയാറാക്കിയ ഈ റിപ്പോര്‍ട്ട് കാണൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍