UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൂറ് വയസ്സുകാരിയെ മദ്യലഹരിയിലായിരുന്ന യുവാവ് ബലാത്സംഗം ചെയ്ത് കൊന്നു

വൃദ്ധയുടെ കരച്ചില്‍ കേട്ട് ഇവരുടെ സഹോദരനും അയല്‍ക്കാരുമെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഇവര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

മദ്യലഹരിയിലായിരുന്ന യുവാവിന്റെ ബലാത്സംഗത്തിനിരയായ നൂറ് വയസ്സുകാരി മരിച്ചു. ഇന്നലെ രാവിലെ ഉത്തര്‍പ്രദേശിലെ മീററ്റിനടുത്തുള്ള ജാനി ഗ്രാമത്തിലാണ് സംഭവം.

സംഭവത്തില്‍ അങ്കിത് പൂനിയ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൃദ്ധയുടെ കരച്ചില്‍ കേട്ട് ഇവരുടെ സഹോദരനും അയല്‍ക്കാരുമെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഇവര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച് വൃദ്ധയുടെ മരണം സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. ശക്തമായ വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം താന്‍ നിരപരാധിയാണെന്നാണ് പൂനിയ പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍